Administrator
Administrator
ആപ്പിള്‍ തട്ടിപ്പ്: പ്രതികളുടെ ജാമ്യാപേക്ഷ 21 ലേക്ക് മാറ്റി
Administrator
Tuesday 14th June 2011 12:49pm

apple a day lookout notice കൊച്ചി: ആപ്പിള്‍ എ ഡേ തട്ടിപ്പ് കേസിലെ പ്രതികളുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റി. എന്നാല്‍ പ്രതികളുടെ അറസ്റ്റിന് ഹരജി മാറ്റിവെച്ചത് തടസ്സമാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഒളിവില്‍ കഴിയുന്ന ആപ്പിള്‍ ഉടമകളെ ഇതുവരെ കണ്ടെത്താന്‍ കമ്മീഷണറുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച പൂര്‍ണവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ലഭിച്ചിട്ടുള്ള അഞ്ഞൂറിലേറെ പരാതികളില്‍ 164 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അന്വേഷണത്തിന് പോലീസ് സംഘം ഗള്‍ഫിലേക്ക് പോകുമെന്നും ഇന്റര്‍പോളിന്റെ സഹായം തേടുമെന്നുമുള്ള പ്രഖ്യാപനത്തില്‍ ഇപ്പോഴും തുടര്‍നടപടികള്‍ സ്വീകരിച്ചില്ല.

Advertisement