എഡിറ്റര്‍
എഡിറ്റര്‍
‘ഈ തട്ടിപ്പിന് ഇന്ത്യന്‍ ജനതയോട് മോദി മാപ്പുപറഞ്ഞേതീരൂ’ നോട്ടുനിരോധിച്ച പ്രധാനമന്ത്രിയോട് കോണ്‍ഗ്രസ്
എഡിറ്റര്‍
Thursday 31st August 2017 7:50am

ന്യൂദല്‍ഹി: രാജ്യത്ത് നിരോധിക്കപ്പെട്ട നോട്ടുകളില്‍ 99%വും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം.

നോട്ടുനിരോധിച്ചുകൊണ്ട് നിരവധി ജീവനുകളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും തകര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പു പറയണമെന്നാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ജനങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചുകൊണ്ട് രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ അഴിച്ചുവിട്ട പ്രധാനമന്ത്രി മാപ്പു  മാപ്പുപറഞ്ഞേതീരൂ. രാജ്യത്തിനുമേല്‍ നടത്തിയ തട്ടിപ്പായിരുന്നു നോട്ടുനിരോധനമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

‘നിരവധി നിരപരാധികളുടെ ജീവനും സമ്പദ് വ്യവസ്ഥയും നശിപ്പിച്ച സമ്പൂര്‍ണ പരാജയമായ തീരുമാനമാണ് നോട്ടുനിരോധനം.’ എന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

‘99% നോട്ടുകളും നിയപരമായി മാറ്റിയെടുക്കപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയായിരുന്നോ നോട്ടുനിരോധനം കൊണ്ടുവന്നത്? 16,000 കോടിയാണ് ആര്‍.ബി.ഐയ്ക്ക് ലഭിച്ചത്. എന്നാല്‍ പുതിയ നോട്ടുകള്‍ പ്രിന്റു ചെയ്തപ്പോള്‍ 21,000 കോടി നഷ്ടമുണ്ടായി.’ എന്നായിരുന്നു പി. ചിദംബരത്തിന്റെ പരിഹാസം. ഈ സാമ്പത്തിക വിദഗ്ധന്‍ നോബേല്‍ പുരസ്‌കാരം അര്‍ഹിക്കുന്നെന്നും ചിദംബരം പരിഹസിച്ചു.

‘1544000 കോടി നിരോധിത നോട്ടുകളില്‍ 16,000 മാത്രമാണ് തിരിച്ചെത്താത്തത്. അതായത് 1%. നോട്ടുനിരോധനത്തിന് ശുപാര്‍ശ ചെയ്ത ആര്‍.ബി.ഐയെ ഓര്‍ത്ത് ലജ്ജിക്കുന്നു.’ എന്നും ചിദംബരം പറഞ്ഞു.

Advertisement