എഡിറ്റര്‍
എഡിറ്റര്‍
റാന്‍ബാക്‌സി ഉത്പന്നങ്ങള്‍ക്ക് അപ്പോളോ ഫാര്‍മസി വിലക്കേര്‍പ്പെടുത്തി
എഡിറ്റര്‍
Friday 7th June 2013 2:52pm

ranbaxy1

മുംബൈ: റാന്‍ബാക്‌സി ഉത്പന്നങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് അപ്പോളോ ഫാര്‍മസി താത്കാലിക വിലക്കേര്‍പ്പെടുത്തി.

രാജ്യത്തെ വലിയ ആശുപത്രികളിലൊന്നാണ് അപ്പോളോ. അപ്പോളോയുടെ നടപടി റാന്‍ബാക്‌സിക്ക് കടുത്ത തിരിച്ചടിയാകും. നേരത്തേ മുംബൈയിലെ തന്നെ ജസ്‌ലോക് ആശുപത്രിയും റാന്‍ബാക്‌സി ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Ads By Google

അമേരിക്കയില്‍ മായം ചേര്‍ത്ത മരുന്നുകള്‍ വിറ്റതിന്റെ പേരില്‍ റാന്‍ബാക്‌സിക്ക് 500 മില്യണ്‍ ഡോളര്‍ പിഴ ചുമത്തിയിരുന്നു.

റാന്‍ബാക്‌സി അമേരിക്കയില്‍ കഴിഞ്ഞ നാല് വര്‍ഷമായി കൃത്രിമ മരുന്ന് നിര്‍മിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കമ്പനിയുടെ പേരിലുള്ള ആരോപണങ്ങളെല്ലാം മാറിയതിന് ശേഷമാവും വിലക്ക് നീങ്ങുക.

നേരത്തേ മായം ചേര്‍ത്ത മരുന്ന് നിര്‍മിച്ചതിന്റെ പേരില്‍ റാന്‍ബാക്‌സി ഫാര്‍മയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹരജി ഫയല്‍ ചെയ്തിരുന്നു.

റാന്‍ബാക്‌സിയുടെ എല്ലാ ഡയറക്ടര്‍മാരെയും വിചാരണ ചെയ്യാനും ഉത്പന്നങ്ങള്‍ സീല്‍ ചെയ്യാനും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement