എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍
Kerala
എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍
ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2019, 11:57 am

തിരുവനന്തപുരം: എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനാക്കി പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് പ്രഖ്യാപനം നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇടതുപാര്‍ട്ടിയില്‍ല നിന്ന് 257 പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. അഞ്ച് മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലായിടത്തും പ്രതീക്ഷിച്ച പോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സി.പി.ഐ.എമ്മില്‍ നിന്നും സി.പി.ഐയില്‍ നിന്നും കൂടുതല്‍ പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.