എഡിറ്റര്‍
എഡിറ്റര്‍
അന്‍വര്‍ എം.എല്‍.എ വീണ്ടും വിവാദക്കുരുക്കില്‍; പാര്‍ക്കിലേയ്ക്ക് അനധികൃതമായി പുതിയ ഡാം നിര്‍മ്മിച്ചതായി പരാതി
എഡിറ്റര്‍
Saturday 26th August 2017 11:35am

തിരുവമ്പാടി: പി.വി അന്‍വന്‍ എം.എല്‍.എയ്‌ക്കെതിരായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. അന്‍വര്‍ കൂടരഞ്ഞിയിലെ വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ മറ്റൊരു ഡാം കൂടി അനധികൃതമായി നിര്‍മിച്ചതായാണ് പുതിയ പരാതിയില്‍ പറയുന്നത്.

ഡാമിന് വനം വകുപ്പിന്റെ അനുമതിയില്ല. നിലവിലെ ഡാം പൊളിച്ച് നീക്കേണ്ടി വന്നാല്‍ പാര്‍ക്കിലേക്ക് വെള്ളമെത്തിക്കാന്‍ വേണ്ടിയാണ് പുതിയ ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഡാമിലൂടെ കടത്തി വിടുന്നതും വനത്തിലെ ജലം തന്നെയാണ്.

ഡാമിന് പുറമെ തിരുവമ്പാടി സ്വദേശിയുടെ പേരില്‍ റിസോര്‍ട്ട് നിര്‍മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ റിസോര്‍ട്ടിലേക്ക് വനം വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് നിര്‍മാണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അനധികൃത നിര്‍മാണത്തിനെതിരെ സി.പി.ഐ അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നേരത്തേ പി.വി അന്‍വറിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും അനുമതിയോടെയാണ് പി.വി അന്‍വറിന്റെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചിരുന്നു.


Also Read:  ‘റാം റഹീമിന്റെ ഭക്തരില്‍ ഇന്ത്യന്‍ നായകനും’; വിവാദ ആള്‍ദൈവത്തിന്റെ അനുഗ്രഹം തേടി വിരാട് കോഹ്‌ലിയും ആശിഷ് നെഹ്‌റയും, വീഡിയോ കാണാം


എന്നാല്‍ പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. നിബന്ധനകള്‍ പാലിക്കാത്തതിനാല്‍ പാര്‍ക്കിന്റെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കിയിരുന്നു.

മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്നതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയപമ ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പഞ്ചായത്ത് പാര്‍ക്കിന്റെ അനുമതി റദ്ദാക്കിയത്.

Advertisement