'ഭീമനെ കാണാന്‍ ദേവസേന കാത്തിരിക്കുന്നു'; മോഹന്‍ലാലിന്റെ മഹാഭാരതം കാണാന്‍ കാത്തിരിക്കുകയാണെന്ന് അനുഷ്‌ക
Daily News
'ഭീമനെ കാണാന്‍ ദേവസേന കാത്തിരിക്കുന്നു'; മോഹന്‍ലാലിന്റെ മഹാഭാരതം കാണാന്‍ കാത്തിരിക്കുകയാണെന്ന് അനുഷ്‌ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th June 2017, 6:22 pm

ഹൈദരാബാദ്: മലയാള സിനിമാ പ്രേമികളൊക്കെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മോഹന്‍ലാലിന്റെ മഹാഭാരതം. എന്നാല്‍ ആരാധകര്‍ മാത്രമല്ല, മോഹന്‍ലാലിന്റെ ഭീമനെ കാണാന്‍ ദേവസേനയും കാത്തിരിക്കുകയാണ്. മഹാഭാരതം ഇറങ്ങുമ്പോള്‍ മോഹന്‍ലാല്‍ സര്‍ രാജ്യത്തിന്റെ മുഴുവന്‍ പ്രിയതാരമായി മാറും എന്നാണ് ബാഹുബലി നായിക അനുഷ്‌ക പറയുന്നു.


Also Read: ‘ആ തീരുമാനമാണ് ഞങ്ങളെ തോല്‍പ്പിച്ചത്’; ശ്രീലങ്കയോട് തോറ്റതിനു പിന്നില്‍ ധോണിയുടെ ഉപദേശം; വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി


ജ്ഞാനപീഠപുരസ്‌കാരം നേടിയ എം.ടി വാസുദേവന്‍ നായരുടെ തൂലികയില്‍ വിരിയുന്ന ഭീമനെ കാണാന്‍ എല്ലാവരെയും എന്ന പോലെ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുന്നു. മോഹന്‍ലാലെന്ന മഹാനടന്‍ ഭീമനെ അവതരിപ്പിക്കുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയിലെ അദ്ഭുതമാകുമെന്ന് അനുഷ്‌ക പറയുന്നു.

മഹാഭാരത കഥയ്ക്കും അതിലെ വീര പുരുഷന്മാര്‍ക്കും ഓരോ ഭാരതീയന്റെയും മനസ്സില്‍ ദൈവങ്ങള്‍ക്ക് തുല്യമാണ്. അതുകൊണ്ട് വെള്ളിത്തരയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങളോടും ഈ ആരാധന തോന്നുന്നത് സ്വാഭാവികമാണ്. പണ്ട് മഹാഭാരത കഥ ടെലിവിഷന്‍ സീരിയലായി പുറത്തുവന്നപ്പോള്‍, അതില്‍ ശ്രീകൃഷ്ണനായി വന്ന നിതീഷ് ഭരത്വാജിനെയും കര്‍ണനായി വന്ന പങ്കജ് ധീറിനെയുമൊക്കെ ദൈവമായാണ് അന്ന് ആള്‍ക്കാര്‍ ആരാധിച്ചത്.


Don”t Miss: ‘പശുവിന്റെ ഡി.എന്‍.എ മനുഷ്യന്റേതിന് യോജിച്ചത്’; കശാപ്പ് മുസ്‌ലിങ്ങളുടെ അവകാശമല്ലെന്നും ഹൈദരാബാദ് ഹൈക്കോടതി; ജഡ്ജിയുടെ വിചിത്രമായ കണ്ടെത്തലുകള്‍ ഇങ്ങനെ


അതുപോലെ മോഹന്‍ലാല്‍ ഭീമന്‍ എന്ന വീര പുരുഷനെ അവതരിപ്പിക്കുമ്പോള്‍ രാജ്യം നമിക്കുമെന്നാണ് അനുഷ്‌ക പറയുന്നത്.