'എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്...ഐ ലവ് യൂ ആശാനേ'; അനുഗ്രഹീതന്‍ ആന്റണിയുടെ വിജയാഘോഷത്തില്‍ സണ്ണി വെയ്‌നിനൊപ്പം പങ്കുചേര്‍ന്ന് ദുല്‍ഖര്‍
Anugraheethan Antony
'എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്...ഐ ലവ് യൂ ആശാനേ'; അനുഗ്രഹീതന്‍ ആന്റണിയുടെ വിജയാഘോഷത്തില്‍ സണ്ണി വെയ്‌നിനൊപ്പം പങ്കുചേര്‍ന്ന് ദുല്‍ഖര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th April 2021, 6:25 pm

കൊച്ചി: അനുഗ്രഹീതന്‍ ആന്റണിയുടെ വിജയാഘോഷത്തില്‍ സണ്ണി വെയ്‌നിനൊപ്പം പങ്കുചേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. സണ്ണിക്കൊപ്പം കേക്ക് മുറിച്ചാണ് ദുല്‍ഖര്‍ വിജയാഘോഷത്തില്‍ പങ്കാളിയായത്.

‘എന്റെ കൂടെ എപ്പോഴും നിന്നതിന്. എന്റെ ഉയര്‍ച്ചകളില്‍ എന്റെ താഴ്ചകളില്‍ എന്റെ കൂടെ നിന്നതിന്.. എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിര്‍ത്തിയതിന്’ എന്ന അടിക്കുറിപ്പോടെ ആഘോഷത്തിന്റെ ചിത്രം സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.


ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം.ഷിജിത്ത് നിര്‍മിച്ച് പ്രിന്‍സ് ജോയ് ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ സണ്ണി വെയ്‌നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി അനുഗ്രഹീതന്‍ ആന്റണിക്കുണ്ട്.

ജിഷ്ണു എസ്. രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി. മണിലാല്‍ ആണ്. സണ്ണി വെയ്‌നിനും ഗൗരിക്കുമൊപ്പം, സിദ്ദിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതന്‍ ആന്റണിയുടെ ഭാഗമായുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anugraheethan Antony Sunny Wayne Dulquer Salman