ഒപ്പനയുമായി അനു സിത്താരയും സഹോദരിയും; ഈദ് ആശംസകളുമായി താരം
DMOVIES
ഒപ്പനയുമായി അനു സിത്താരയും സഹോദരിയും; ഈദ് ആശംസകളുമായി താരം
ന്യൂസ് ഡെസ്‌ക്
Friday, 31st July 2020, 3:25 pm

ബലി പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് നടി അനു സിത്താര. ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കു വെച്ച വീഡിയോയിലാണ് താരം ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പിതാവ് അബ്ദുള്‍ സലാമിന്റെ ഉമ്മ റുഖിയക്കും സഹോദരി അനു സോനാരയ്ക്കും ഒപ്പമാണ് അനുവിന്റെ വീഡിയോ.

മധുവര്‍ണപ്പൂമോളല്ലേ എന്ന ഗാനത്തിന് ഒപ്പന കളിച്ചാണ് അനുവും സഹോദരിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. അനുവിന്റെ അച്ഛന്‍ അബ്ദുള്‍ സലാമും അമ്മ രേണുകയും മിശ്ര വിവാഹിതരാണ്.

ലോക്ഡൗണ്‍ സമയത്ത് തുടങ്ങിയ യൂട്യൂബ് ചാനലില്‍ സജീവമാണ് അനു സിത്താര. മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

 

View this post on Instagram

 

@anusonara @vishnuprasadsignature

A post shared by Anu Sithara (@anu_sithara) on

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ