എഡിറ്റര്‍
എഡിറ്റര്‍
കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുന്നു: പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ല : മുന്നറിയിപ്പുമായി എ.കെ ആന്റണി
എഡിറ്റര്‍
Saturday 28th January 2017 12:04pm

ak-antony

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ക്കിടിയിലെ പടലപ്പിണക്കത്തില്‍ മുന്നറിയിപ്പുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രവര്‍ത്തക സമിതി അംഗവുമായ  എ.കെ ആന്‍ണി. നേതാക്കള്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്നും പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്ന കാര്യം നേതാക്കള്‍ ഓര്‍ക്കണമെന്നും ആന്റണി പറയുന്നു.

കാലിനടിയിലെ മണ്ണ് ബി.ജെ.പി കൊണ്ടുപോകുന്നു എന്ന കാര്യം ആരും മറക്കരുതെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി വിസശാ എക്‌സിക്യൂട്ടിവിലാണ് ആന്റണിയുടെ പരാമര്‍ശം.

പാര്‍ട്ടിക്ക് അകത്തും പുറത്തും അപ്രിയ സത്യങ്ങള്‍ പറയാന്‍ യുവാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്ന് എ കെ ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സത്യം തുറന്നുപറയുന്നവരെ മാറ്റിനിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്നത്തെ നേതാക്കളൊന്നും ഉണ്ടാവുമായിരുന്നില്ല. രാഷ്ട്രീയബോധമുള്ള യുവതലമുറ കേരളത്തില്‍ വളര്‍ന്നുവരേണ്ടതുണ്ട്.


മൂല്യബോധമുള്ള യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു കഴിയണം. യുവാക്കളുടെ സ്വപ്നങ്ങള്‍ മാറിവരുകയാണെന്നും രാഷ്ട്രീയത്തിലേക്കുള്ള താല്‍പര്യക്കുറവില്‍ നിന്നു പുതുതലമുറയെ മാറ്റിയെടുക്കാന്‍ ശക്തമായ ശ്രമം വേണമെന്നും ആന്റണി അഭിപ്രായപ്പെട്ടിരുന്നു.

Advertisement