എഡിറ്റര്‍
എഡിറ്റര്‍
പുന:സംഘടന : ആന്റണി സോണിയയെ കണ്ടു
എഡിറ്റര്‍
Friday 7th June 2013 1:45pm

A K Antony

ന്യൂദല്‍ഹി : വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി എ.ഐ.സി.സി പ്രസിഡണ്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളെ കുറിച്ചാണ് ആന്റണിയും സോണിയയും ചര്‍ച്ച നടത്തിയത്. കേരളത്തില്‍ പ്രശ്‌നങ്ങള്‍ പരിഹാരമാവാത്ത സാഹചര്യത്തിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

Ads By Google

ചര്‍ച്ചയ്ക്ക് ശേഷം ആന്റണി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുമായും ഫോണില്‍ സംസാരിച്ചു.

അധികം വൈകാതെ തന്നെ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അറിയുന്നത്. അതേസമയം ആഭ്യന്തരവകുപ്പ് ലഭിക്കില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

ആഭ്യന്തരം നല്‍കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി ഇതുസംബന്ധിച്ച തീരുമാനം ഹൈക്കമാന്‍ഡ് എടുക്കട്ടെയെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞദിവസം പറഞ്ഞത്.

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനമോ, ആഭ്യന്തര വകുപ്പോ നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കെ മുരളീധരന്‍ എം.എല്‍.എ ഇന്ന് വ്യക്തമാക്കിയിരുന്നു.

രമേശിന് ഉപമുഖ്യ മന്ത്രിസ്ഥാനമോ, ആഭ്യന്തര വകുപ്പോ നല്‍കി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം എടുക്കമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Advertisement