എഡിറ്റര്‍
എഡിറ്റര്‍
ഹണീബീ ടുവിനെതിരായ ബോഡി ഡബിള്‍ കേസ്: ജീന്‍ പോള്‍ലാലടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
എഡിറ്റര്‍
Wednesday 2nd August 2017 8:22am


കൊച്ചി: ഹണീബി ടുവില്‍ തന്റെ അനുമതിയില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചു എന്ന യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ കോടതി പൊലീസിന്റെ റിപ്പോര്‍ട്ടു തേടി.

തന്റെ അറിവില്ലാതെ ബോഡി ഡബളിനെ ഉപയോഗിച്ചു എന്നായിരുന്നു നടിയുടെ പരാതി. ഇതേത്തുടര്‍ന്ന് പൊലീസ് ചിത്രത്തിന്റെ സിഡി പരിശോധിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

കൂടാതെ സെറ്റില്‍ നടിയ്ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ചിത്രത്തിന്റെ മേക്കപ്പ് മാനും മൊഴി നല്‍കിയിരുന്നു. എന്നാല്‍ എന്തായിരുന്നു പ്രശ്‌നമെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നായിരുന്നു മേക്കപ്പ് മാന്റെ മൊഴി.


Must Read: പ്രണയബന്ധം വീട്ടുകാരെയും വരനെയും മുമ്പേ അറിയിച്ചിരുന്നു; ഗുരുവായൂരില്‍ കാമുകനൊപ്പം പോയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ക്രൂശിക്കുന്നവര്‍ അറിയാന്‍


സംവിധായകനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടി മടങ്ങിപ്പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനുശേഷം മറ്റാരെയോ ഉപയോഗിച്ച് ചില ശരീരഭാഗങ്ങല്‍ ചിത്രീകരിച്ചതായും അവ നടിയുടേതെന്ന മട്ടില്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസിലുള്‍പ്പെട്ട നാലുപേരും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടര്‍ അനിരുദ്ധ്, അണിയറ പ്രവര്‍ത്തകനായിരുന്ന അനൂപ് എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. 2016 നവംബര്‍ 16നായിരുന്നു കേസിനാസ്പദമായ സംഭവം.

Advertisement