അനൂപ് സത്യന്റെ അടുത്ത ചിത്രം മോഹന്‍ലാലിനെ നായകനാക്കി; സൂചന നല്‍കി അഖില്‍ സത്യന്‍
Entertainment news
അനൂപ് സത്യന്റെ അടുത്ത ചിത്രം മോഹന്‍ലാലിനെ നായകനാക്കി; സൂചന നല്‍കി അഖില്‍ സത്യന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th July 2022, 2:39 pm

മോഹന്‍ലാലിനെ നായകനാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യയിലെ മികച്ച താരങ്ങള്‍ അണിനിരക്കുമെന്ന് അഖില്‍ സത്യന്‍. ഫേസ്ബുക്കിലൂടെയാണ് അഖില്‍ സത്യന്‍ തന്റെ സഹോദരന്‍ ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ സൂചനകള്‍ നല്‍കിയത്.

‘അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ട്. കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് അവന്‍ ഉദ്ദേശിക്കുന്നത്.’; ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അഖില്‍ സത്യന്‍ പറയുന്നു.

അഖില്‍ സത്യന്റെ കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ശോഭനയാകും ചിത്രത്തില്‍ നായികയായി എത്തുക എന്ന പ്രവാചനവുമായി ആരാധകരും എത്തിയിട്ടുണ്ട്. പോസ്റ്റിന് താഴെ ഇക്കാര്യം നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

എന്തായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വരനെ ആവശ്യമുണ്ടാണ് അനൂപ് സത്യന്‍ സംവിധാനം
ചെയ്ത ആദ്യ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ശോഭന- സുരേഷ് ഗോപി ജോഡികള്‍ ഒന്നിച്ച ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്.

അതേസമയം അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഡിസംബറിലാണ് തിയേറ്ററുകളില്‍ എത്തുക. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.

Content Highlight : Anoop sathyan Next filim with Mohanlal Akhil sathyan shares hints about the filim