അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു
Obituary
അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 4:55 pm

എറണാകുളം: പഞ്ചവാദ്യകലാരംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു.

പഞ്ചവാദ്യരംഗത്ത് തിമിലവിദഗ്ദ്ധരില്‍ പ്രഥമഗണനീയനായ കലാകാരനാണ് അന്നമനട പരമേശ്വര മാരാര്‍. തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ 1952 ലാണ് ജനനം.

കേരള കലാമണ്ഡലത്തിലെ തിമിലപരിശീലനത്തിനുള്ള ആദ്യബാച്ചില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കലാമണ്ഡലത്തില്‍ അരങ്ങേറ്റം കഴിഞ്ഞ് പല്ലാവൂര്‍ സഹോദരന്‍മാര്‍ക്കു കീഴില്‍ രണ്ടുവര്‍ഷത്തെ അധികപരിശീലനം നേടി.

കേരള സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏറെക്കാലം തൃശ്ശൂര്‍പൂരത്തിന്റെ മേളപ്രമാണിയായിരുന്നു.

WATCH THIS VIDEO: