എഡിറ്റര്‍
എഡിറ്റര്‍
ഗൗരി ലങ്കേഷിന് ലോകത്തിന്റെ ആദരം; ഗൗരിയ്ക്ക് അന്ന പൊളിറ്റ്‌കോവ്‌സ്‌കിയ പുരസ്‌കാരം; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി
എഡിറ്റര്‍
Thursday 5th October 2017 11:38pm

ബംഗളൂരു: കഴിഞ്ഞ മാസം ഒരു സംഘം വെടിവെച്ചു കൊലപ്പെടുത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന് ലോകത്തിന്റെ അംഗീകാരം. പ്രശസ്തമായ അന്ന പൊളിറ്റ്‌കോവ്‌സ്‌കിയ പുരസ്‌കാരം ഗൗരിയ്ക്ക് മരണാനന്തര ബഹുമതിയായി നല്‍കാനാണ്‍ തീരുമാനിച്ചിരിക്കുന്നത്. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പൗരയാണ് ഗൗരി.

ലണ്ടന്‍ ആസ്ഥാനമായുള്ള റോ ഇന്‍ വാര്‍ ( റീച്ച് ഓള്‍ വിമണ്‍ ഇന്‍ വാര്‍) ആണ് പുരസ്‌കാരം നല്‍കുന്നത്. ഗൗരിയുടെ അമ്മ ഇന്ദിരയാണ് ഇന്ന് ബംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ വിവരം അറിയിച്ചത്. ഗൗരിയുടെ സഹോദരങ്ങളായ ഇന്ദ്രജിത്തും കവിതയും പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.


Also Read: ‘ഞാനൊരു ഭീരുവല്ല, പറഞ്ഞത് മാറ്റാന്‍ ഒരുക്കമില്ല; ഒരു പാര്‍ട്ടിയുടെ നേതാവിനെയല്ല രാജ്യത്തിന്റെ പ്രധാനമന്ത്രിയെയാണ് വിമര്‍ശിച്ചതെന്ന് പ്രകാശ് രാജ്


കൊല്ലപ്പെട്ട റഷ്യന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തകയായിരുന്ന അന്ന പൊളിറ്റ്‌കോവ്‌സ്‌കിയയുടെ അനുസ്മരണാര്‍ത്ഥമാണ് പുരസ്‌കാരം നല്‍കുന്നത്. പാകിസ്ഥാന്‍ സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തക ഗുലാലൈയ്‌ക്കൊപ്പം ഗൗരി പുരസ്‌കാരം പങ്കിടുകയായിരിക്കും.

തന്റെ സഹോദരിയെപ്പോലെ തന്നെ അന്നയും സാമൂഹ്യ പ്രവര്‍ത്തകയായിരുന്നുവെന്നും അവരേയും ഒരു സംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും കവിത പറഞ്ഞു. അഴിമതി പുറത്തു കൊണ്ടുവന്നതിനും മനുഷ്യാവകാശ ലംഘനത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനുമായിരുന്നു അന്നയെ കൊലപ്പെടുത്തിയതെന്നും കവിത പറഞ്ഞു.

Advertisement