എഡിറ്റര്‍
എഡിറ്റര്‍
ആമിര്‍ഖാനെ തന്റെ പുതിയ കൂട്ടാളിയാക്കാന്‍ അണ്ണാ ഹസാരെയ്ക്ക് താത്പര്യം
എഡിറ്റര്‍
Saturday 27th October 2012 10:59am

മുംബൈ: അഴിമതി വിരുദ്ധ ഇന്ത്യ എന്ന സ്വപ്‌നത്തിനായി പുതിയൊരു ടീം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് അണ്ണാ ഹസാരെ. ഇതിനായി രാജ്യത്തെ പ്രമുഖ വ്യക്തികളെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അണ്ണയും സംഘവും.

പുതിയ സംഘത്തിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനെയും ഉള്‍പ്പെടുത്താനാണ് സംഘത്തിന്റെ പദ്ധതിയെന്നാണ് അറിയുന്നത്. ഇതിനായി ആമിര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ച് വരുന്നതും കാത്തിരിക്കുകയാണ് അണ്ണാ ഹസാരെ.

Ads By Google

കെജ്‌രിവാളിന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇല്ലെന്ന് പ്രഖ്യാപിച്ച ഹസാരെ കൂടുതല്‍ ശക്തമായ കൂട്ടായ്മ കെട്ടിപ്പോക്കാനുള്ള തയ്യാറെടുപ്പിലാണ്. പഴയ ടീമംഗങ്ങളായ കിരണ്‍ ബേദി, രാജേന്ദ്ര സിങ്, അഖില്‍ ഗൊഗോയ്, എന്നിവരും ഹസാരെയ്‌ക്കൊപ്പമുണ്ട്.

റിയാലിറ്റി ഷോ ആയ സത്യമേവ ജയതേയിലൂടെ ആമിര്‍ ഖാന്‍ ഉന്നയിച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കൂടാതെ ശക്തമായ ലോക്പാലിനായി ഹസാരെ നടത്തിയ നിരാഹരത്തിന് പിന്തുണ അറിയിച്ച് ആമിര്‍ വേദിയില്‍ എത്തിയിരുന്നു. ഇതാണ് ആമിര്‍ തന്റെ ടീമില്‍ ചേരുമെന്ന ഹസാരെയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.

ആമിര്‍ഖാനെ കൂടതൊ മുന്‍ ആര്‍മി ചീഫായ വി.കെ സിങ്ങിനെ കൂടി തന്റെ ടീമില്‍ ഉള്‍പ്പെടുത്താനും ഹസാരെയ്ക്കും സംഘത്തിനും പദ്ധതിയുണ്ട്. എന്നാല്‍ വി.കെ സിങ് ഇതുവരെ ഇതിനോട് പ്രതികരിച്ചതായി അറിയില്ല.

Advertisement