എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല’; ലോക്പാല്‍ നിയമനം മോദിക്കെതിരെ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ
എഡിറ്റര്‍
Thursday 31st August 2017 7:29am


ന്യൂദല്‍ഹി: മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിടിച്ചുലച്ച അഴിമതി വിരുദ്ധ സമരനായകന്‍ അണ്ണാ ഹസാരെ വീണ്ടും സമരരംഗത്തേക്ക്. അഴിമതി തടയുന്നതിനായി ലോക്പാല്‍, ലോകായുക്ത എന്നിവ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹസാരെ സമരം ആരംഭിക്കുന്നത്.


Also Read: കള്ളപ്പണം പിടിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം; നോട്ട് നിരോധനത്തിന് ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്‌ലി


മോദി സര്‍ക്കാരിനെതിരെ ദല്‍ഹിയില്‍ സമരം ആരംഭിക്കുമെന്ന് ഹസാരെ വ്യക്തമാക്കി. അധികാരത്തിലേറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലോക്പാലും ലോകായുക്തയും നിയമിക്കാത്തതിലും കര്‍ഷകരുടെ അവകാശങ്ങള്‍ നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് സമരം.

പ്രധാന മന്ത്രിക്ക് അയച്ച കത്തിലൂടെയാണ് ഹസാരെ സമരത്തിനൊരുങ്ങുന്ന കാര്യം വ്യക്തമാക്കിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇതുവരെ ലോകായുക്തയെ നിയമിച്ചിട്ടില്ലെന്നും അത് നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Dont Miss: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിമിന്റെ വയനാട്ടിലെ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്


‘കഴിഞ്ഞ മൂന്ന് വര്‍ഷമായി താങ്കള്‍ക്ക് ഞാന്‍ കത്തയച്ചു കൊണ്ടിരിക്കുകയാണ്. ലോക്പാല്‍, ലോകായുക്ത എന്നിവയുടെ നിയമനത്തെ കുറിച്ച് ഞാന്‍ നിങ്ങള്‍ക്കെഴുതി. നിങ്ങളൊരു മറുപടി പോലും പറഞ്ഞില്ല. അതിനര്‍ത്ഥം നിങ്ങള്‍ക്ക് അഴിമതി തുടച്ചു നീക്കുന്നതിന് ഒരു താല്‍പര്യവുമില്ലെന്നാണ്. ലോക്പാല്‍ ബില്ലില്‍ ഒപ്പിട്ട രാഷ്ട്രപതിയെ അപമാനിക്കലാണിത്.’ അണ്ണാ ഹസാരേ പറഞ്ഞു.

Advertisement