എഡിറ്റര്‍
എഡിറ്റര്‍
അഞ്ജു ബോബി ജോര്‍ജിന്റെ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത
എഡിറ്റര്‍
Saturday 9th March 2013 3:25pm

ബാംഗ്ലൂര്‍: 2005ലെ മൊണാക്കോ വേള്‍ഡ് അത്‌ലറ്റിക് ഫൈനലില്‍ ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് നേടിയ വെള്ളി മെഡല്‍ സ്വര്‍ണ മെഡല്‍ ആകാന്‍ സാധ്യത.

Ads By Google

മൊണാക്കോയില്‍ അഞ്ജുവിനെ പരാജയപ്പെടുത്തിയ തത്യാന കൊടോവ ടൂര്‍ണമെന്റിന് മുന്‍പ് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണിത്. കൊടോവയുടെ മെഡലുകള്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ചു രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ ഉടന്‍ തീരുമാനമെടുക്കും.

ഹെല്‍സിങ്കി വേള്‍ഡ്   അത്‌ലറ്റിക്  ചാംപ്യന്‍ഷിപ്പ് നടന്ന് 20 ദിവസങ്ങള്‍ക്കു ശേഷമാണു മോണോക്കോയില്‍ വേള്‍ഡ് അത്‌ലറ്റിക് ഫൈനല്‍സില്‍ അഞ്ജുവിനെ തോല്‍പിച്ച് കൊടോവ സ്വര്‍ണം നേടിയത്.

6.83 മീറ്ററാണു കൊടോവ മൊണോക്കയില്‍ ചാടിയത്. 6.75 മീറ്റര്‍ ചാടിയ അഞ്ജുവിനു വെള്ളി മെഡല്‍ ലഭിച്ചു. അഞ്ജുവിന്റെ മികച്ച രാജ്യാന്തര പ്രകടനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന പ്രകടനമാണിത്.

2005ല്‍ ഹെല്‍സിങ്കിയില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റഷ്യക്കാരിയായ തത്യാന കൊടോവ ഉള്‍പ്പെടെ ആറു താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായാണ് തെളിഞ്ഞത്.

തത്യാന കൊടോവ ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞ ഹെല്‍സിങ്കി വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ അഞ്ജുവിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ഈ മാസം നടക്കുന്ന സാംപിളുകളുടെ പുനഃപരിശോധനയിലും തത്യാന കൊടോവ ഉത്തേജകം ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.

Advertisement