എഡിറ്റര്‍
എഡിറ്റര്‍
സംവിധാനം അഞ്ജലി മേനോന്‍, നിര്‍മാണം അന്‍വര്‍ റഷീദ്
എഡിറ്റര്‍
Monday 25th March 2013 4:34pm

അഞ്ജലി മേനോന്‍-അന്‍വര്‍ റഷീദ് കൂട്ട്‌കെട്ട് വീണ്ടും. ഇത്തവണ സംവിധായകന്റെ തൊപ്പി അണിയുന്നത് അഞ്ജലി മേനോനാണ്. അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിക്കുന്നത്.

Ads By Google

ഉസ്താദ് ഹോട്ടലിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് അഞ്ജലി മേനോന്‍ തന്നെയാണ്. ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലി മേനോനായിരുന്നു.

അന്‍വര്‍ റഷീദ് ആദ്യാമായി നിര്‍മിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇരുവരും  ഒന്നിച്ച ഉസ്താദ് ഹോട്ടല്‍ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ പശ്ചാത്തലത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തെ കാണുന്നത്.

ഒരു കൊമേഴ്‌സ്യല്‍ എന്റര്‍ടെയ്‌നറാകും പുതിയ സിനിമയെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ അന്‍വര്‍ റഷീദ് നല്‍കുന്ന സൂചന.

Advertisement