കാണികളില്ലെങ്കിലും ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് അനില്‍ കുബ്ലെ
IPL
കാണികളില്ലെങ്കിലും ഐ.പി.എല്‍ ഈ വര്‍ഷം തന്നെ നടക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് അനില്‍ കുബ്ലെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th May 2020, 2:38 pm

മുംബൈ: കാണികളില്ലെങ്കിലും ഈ വര്‍ഷം തന്നെ ഐ.പി.എല്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചുമായ അനില്‍ കുംബ്ലെ.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നീട്ടിവെച്ച ഐ.പി.എല്‍ ഒക്ടോബര്‍ മാസത്തില്‍ നടത്താന്‍ ബി.സി.സി.ഐ ക്ക് ആലോചനയുണ്ടെന്ന് അനൗദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

” കാണികളില്ലാതെ സ്‌റ്റേഡിയം കിട്ടുകയാണെങ്കില്‍ മിക്കവാറും മൂന്നോ നാലോ വേദികളുണ്ടാകും. ഇപ്പോഴും സാധ്യതകളുണ്ട്. ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസം ഉണ്ട്,” അദ്ദേഹം പറഞ്ഞു.

ഒന്നിലധികം സ്റ്റേഡിയം ഉള്ള സിറ്റികളില്‍വെച്ച് ഓഹരി ഉടമകള്‍ ലീഗ് നടത്തുകയാണെങ്കില്‍ കളിക്കാര്‍ യാത്ര ചെയ്യുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ വി.വി.എസ് ലക്ഷ്മണന്‍ പറഞ്ഞു.

” ഏകദേശം മൂന്നോ നാലോ ഗ്രൗണ്ടുകള്‍ ഉള്ള ഒരുവേദി കണ്ടെത്തണം. കാരണം യാത്ര ചെയ്യുന്നത് വലിയൊരു വെല്ലുവിളിയാണ്,” അദ്ദേഹം പറഞ്ഞു.