'ഓരോ ഷോട്ടു കഴിയുമ്പോഴും ഓരോ ചോക്ലേറ്റ് തരാം, ആ പാട്ടിനുവേണ്ടി നയന്‍താരാ മാം ചെയ്തത്'; അനിഖ സുരേന്ദ്രന്‍
Entertainment
'ഓരോ ഷോട്ടു കഴിയുമ്പോഴും ഓരോ ചോക്ലേറ്റ് തരാം, ആ പാട്ടിനുവേണ്ടി നയന്‍താരാ മാം ചെയ്തത്'; അനിഖ സുരേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th December 2020, 1:37 pm

ദക്ഷിണേന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് നയന്‍താര. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇത്രയും പ്രേക്ഷകപ്രശംസ നേടിയ മറ്റൊരു നടിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

നയന്‍താരക്കൊപ്പം മൂന്ന് സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ബാലതാരം അനിഘ സുരേന്ദ്രന്‍ നയന്‍താരക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയില്‍. ഭാസ്‌കര്‍ ദി റാസ്‌കല്‍ സിനിമയിലെ ഐ ലവ് യു മമ്മി എന്ന പാട്ടില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചാണ് അനിഖ പറഞ്ഞത്. തന്നെ കൂടെക്കൊണ്ട് നടന്ന് നയന്‍താര കാര്യങ്ങളെല്ലാം പറഞ്ഞുതരുമായിരുന്നെന്നും പാട്ട് പാടി സിങ്ക് ആയി അഭിനയിക്കാന്‍ കഴിഞ്ഞത് നയന്‍താര ഉണ്ടായതുകൊണ്ടാണെന്നും അനിഖ പറഞ്ഞു.

പിന്നീട് ഹിറ്റായി മാറിയ ആ പാട്ടില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും ടെന്‍ഷന്‍ മാറാനായി നയന്‍താര വലിയ രീതിയില്‍ സഹായിച്ചിരുന്നുവെന്നും അനിഖ പറയുന്നു.

ടെന്‍ഷന്‍ ഉണ്ടായിരുന്ന എന്നെ മാം ആണ് കൂളാക്കിയത്. ഓരോ ഷോട്ടും ഓക്കെ ആകുമ്പോള്‍ ഓരോ ചോക്ലേറ്റ് എന്നായിരുന്നു മാം അന്ന് പറഞ്ഞിരുന്നത്. സിനിമയിലെ എന്റെ കോസ്യൂം മേക്കപ്പ് എല്ലാറ്റിലും മാമിന്റെ നിര്‍ദേശമുണ്ടായിരുന്നു, അനിഖ പറയുന്നു.

ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം നാനും റാഡി താന്‍ എന്ന ചിത്രത്തിലും അനിഖയും നയന്‍താരയും ഒരുമിച്ചഭിനയിച്ചു. ആ സിനിമയിലെ വിശേഷങ്ങളും അനിഖ പറയുന്നുണ്ട്. ബോംബു സ്‌ഫോടന സീനും മറ്റും ഉള്ള ചിത്രമായിരുന്നു നാനും റൗഡി താന്‍ എന്നും അത്തരം സീനുകളില്‍ അഭിനയിക്കുമ്പോള്‍ നയന്‍താര വലിയ സഹായമാണ് ചെയ്തുതന്നതെന്നും അനിഖ പറഞ്ഞു.

നയന്‍താരയുടെ മകളായി വിശ്വാസം എന്ന സിനിമയിലും അനിഖ വേഷമിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Anikha Surendran share experience about Nayanthara