എഡിറ്റര്‍
എഡിറ്റര്‍
കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിനു 4 ലക്ഷം നല്‍കുമെന്ന് പറഞ്ഞിട്ട് ചില്ലി കാശ് പോലും കൊടുത്തില്ല; എന്നിട്ടവര്‍ അവരെ വിളിക്കുന്നത് രാജ്യസ്നേഹികള്‍ എന്നാണ്: ജിഗ്നേഷ് മേവാനി
എഡിറ്റര്‍
Saturday 11th November 2017 9:39pm

 

അഹമ്മദാബാദ്: ഗുജറാത്തിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ച് ദളിത് പ്രക്ഷോഭ നായകന്‍ ജിഗ്നേഷ് മേവാനി. ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്തിലെ വികസനം നുണയാണെന്നും യഥാര്‍ത്ഥത്തില്‍ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


Also Read: ബി.ജെ.പി ലൗ ജിഹാദ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പ്യാര്‍ ഇഷ്‌ക് മൊഹബത് സിന്ദാബാദ് എന്ന് പറയും; അംബേദ്കര്‍ ജയന്തിയും പ്രണയദിനവും ആഘോഷിക്കും: ജിഗ്നേഷ് മേവാനി


ദേശീയ മാധ്യമമായ സി.എന്‍.എന്‍ ന്യൂസ്-18 യ്ക്ക് നല്‍കി അഭിമുഖത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഗുജറാത്തിലെ വികസനം നുണയാണെന്ന് പറഞ്ഞ അദ്ദേഹം ഇവിടെയൊന്നും മാറിയിട്ടില്ലെന്നും തങ്ങളുടെ ജീവിതത്തിനു ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞു.

കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിനു 4 നാല് ലക്ഷം നല്‍കുമെന്ന് പറഞ്ഞിട്ട് ചില്ലി കാശ് പോലും കൊടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘അവര്‍ ദേശഭക്തിയെക്കുറിച്ച സംസാരിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട സൈനികന്‍ കിഷോര്‍ വാല്‍മിയുടെ കുടുംബത്തിന് മുഖ്യമന്ത്രി വിജയ് രൂപാനി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പറഞ്ഞിരുന്നു.’

‘എന്നിട്ട് ഒരു ചില്ലി കാശ് പോലും കൊടുത്തില്ല. 30000 കോടി സബ്സിഡി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കാം, പക്ഷേ സൈനികനില്ല, എന്നിട്ടവര്‍ അവരെ വിളിക്കുന്നത് രാജ്യസ്നേഹികള്‍ എന്നാണ് ദേശഭക്തിയെക്കുറിച്ചാണ് ബി.ജെ.പിക്കാര്‍ സംസാരിക്കുന്നത്. ‘ ജിഗ്‌നേഷ് പറഞ്ഞു.


Dont Miss: ‘മോദി ജീ, നിങ്ങള്‍ കാവല്‍ക്കാരനോ അതോ ഇടനിലക്കാരനോ?’; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനുമായി വീണ്ടും രാഹുല്‍ ഗാന്ധി


ഇന്നു ഞങ്ങള്‍ തെരുവിലാണെങ്കിലും നാളെ ചിലപ്പോള്‍ തങ്ങള്‍ പാര്‍ലമെന്റിലായിരിക്കുമെന്നും പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് ഒരുലക്ഷത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് ന്യയമായ ശമ്പളം പോലും ലഭിക്കുന്നില്ലെന്നും പറയുന്നു.

ഞങ്ങള്‍ ആവശ്യപ്പെടുന്നത് സാമൂഹ്യ നീതിയാണെന്നും ഗുജറാത്തിലെ 18000 ഗ്രാമങ്ങളില്‍ 12000വും ദളിത് ഗ്രാമങ്ങളാണെന്നും എന്നാല്‍ അതില്‍ ഒന്നിനെപ്പോലും തൊട്ടുകൂടായ്മയില്‍ നിന്ന് രക്ഷിക്കാന്‍ ബി.ജെ.പി സര്‍ക്കാരിനായില്ലെന്നും മേവാനി ചൂണ്ടിക്കാട്ടി.

Advertisement