എഡിറ്റര്‍
എഡിറ്റര്‍
ഹിന്ദി ഭാഷ ഉപയോഗം അടിച്ചേല്‍പ്പിക്കലല്ല, യു.പി.എ സര്‍ക്കാര്‍ ഉത്തരവിന്റെ ആവര്‍ത്തനം മാത്രം
എഡിറ്റര്‍
Friday 20th June 2014 8:03pm

narendramodi

ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഹിന്ദി ഉപയോഗിക്കണമെന്ന ഉത്തരവ് യു.പി.എ സര്‍ക്കാര്‍ കാലത്തുള്ള ഉത്തരവിന്റെ ആവര്‍ത്തനം മാത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ഉത്തരവ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളെ ഉദ്ദേശിച്ച് മാത്രമാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

ട്വിറ്റര്‍, ഫേസ്ബുക്ക്, യുട്യൂബ് എന്നീ സോഷ്യല്‍ മീഡിയയില്‍ ഇംഗ്ലിഷിനൊപ്പം ഹിന്ദി നിര്‍ബന്ധമായും ഉപയോരിക്കണമെന്നാണ് അര്‍ത്ഥമാക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഇത് 2014 മാര്‍ച്ച് 10ലെ യു.പി.എ സര്‍ക്കാര്‍ ഉത്തരവിന്റെ ആവര്‍ത്തനം മാത്രമാണിത്.  ഹിന്ദി സംസാരിക്കുന്ന എട്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ഈ നിര്‍ദേശം ബാധകമാവുക- പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറയുന്നു.

ഹിന്ദിയ്ക്ക് പ്രാമുഖ്യം നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പ്രാദേശിക പാര്‍ട്ടികളില്‍നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നായിരുന്നു കനത്ത പ്രതിഷേധം.  സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഹിന്ദി ഉപയോഗിക്കണമെന്ന നിര്‍ദേശത്തെ തമിഴ്‌നാട്ടില്‍ നിന്നുള്ള എന്‍.ഡി.എ ഘടകക്ഷിയായ എന്‍.ഡി.എം.കെയടക്കം എതിര്‍ത്തിരുന്നു.

ഡി.എം.കെ നേതാവ് കരുണാനിധിയും ഇതില്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇതിന് പുറമെ മുഖ്യമന്ത്രി മുഖ്യമന്ത്രി ജയലളിത നരേന്ദ്രമോദിക്ക് കത്തയച്ചു. സി.പി.ഐ.എമ്മും പിന്നാലെ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും എതിര്‍പ്പ് വ്യക്തമാക്കിയപ്പോള്‍ ഹിന്ദിക്കൊപ്പം മറ്റുഭാഷകള്‍ക്കും പ്രാധാന്യം നല്‍കണമെന്നായിരുന്നു ബി.എസ്.പി നേതാവ് മായാവതിയുടെ നിലപാട്.

Advertisement