എഡിറ്റര്‍
എഡിറ്റര്‍
ആദിമമനുഷ്യര്‍ പുല്ല് തിന്നിരുന്നതായി കണ്ടെത്തി
എഡിറ്റര്‍
Thursday 6th June 2013 12:07am

ancient-people

ന്യൂയോര്‍ക്ക്: ആദിമ മനുഷ്യര്‍ പുല്ലുകള്‍ ഭക്ഷിച്ചിരുന്നതായി കണ്ടെത്തല്‍. യു.എസ്സിലെ ‘യൂണിവേഴ്‌സിറ്റി ഓഫ് ഉറ്റ’യിലെ ഗവേഷകന്‍ തുറെ സെര്‍ലിങ്ങും സംഘവുമാണ് പുതിയ കണ്ടുപിടിത്തം നടത്തിയത്.
Ads By Google

ആഫ്രിക്കയില്‍ 34 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വികരെന്ന് വിശ്വസിക്കപ്പെടുന്നവര്‍ പുല്ലും പുല്ലിനു സമാനമായ ചെടികളും ഭക്ഷിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്.

ഇവരുടെ പല്ലിലെ ഇനാമല്‍ സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്നാണ് ഇത് വ്യക്തമായത്. പഴവര്‍ഗങ്ങളും കിഴങ്ങുകളും കഴിക്കുന്നതിന് പുറമെ പച്ചപ്പുല്ലുകളും ഇവര്‍ ഭക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍.

ഇത് പുതിയ ഭക്ഷണസ്വഭാവങ്ങള്‍ ഉടലെടുത്തത് പുതിയ വാസസ്ഥലങ്ങള്‍ തേടുന്നതിലേക്ക് ഇവരെ നയിച്ചു. ഇക്കാലത്ത് ജീവിച്ചിരുന്ന മനുഷ്യന്റെ പൂര്‍വികര്‍ കാട്ടിലെ മറ്റ് ജീവിവര്‍ഗങ്ങളുടെ ഭക്ഷണക്രമീകരണം തന്നെയാണ് പിന്തുടര്‍ന്നുപോന്നിരുന്നതെന്ന വാദത്തെ ഗവേഷകര്‍ തള്ളി.

Advertisement