ആനന്ദ് ഗാന്ധിയുടെ അടുത്ത സിനിമ കജോളിനൊപ്പം; നിര്‍മ്മാണം അജയ് ദേവ്ഗണ്‍
Daily News
ആനന്ദ് ഗാന്ധിയുടെ അടുത്ത സിനിമ കജോളിനൊപ്പം; നിര്‍മ്മാണം അജയ് ദേവ്ഗണ്‍
ന്യൂസ് ഡെസ്‌ക്
Thursday, 16th November 2017, 11:50 pm

 

മുംബൈ: അന്തര്‍ദേശീയ-ദേശീയ പുരസ്‌കാര ജേതാവ് ആനന്ദ് ഗാന്ധിയുടെ അടുത്ത സിനിമയില്‍ കജോള്‍ പ്രധാന വേഷത്തിലെത്തും. കജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണാണ് സിനിമയുടെ നിര്‍മ്മാതാവ്. പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്യും.

നാടകകൃത്തുകൂടിയായ ആനന്ദിന്റെ തന്നെ നാടകമായ ബേട്ടാ കാഗ്‌ഡോയില്‍ നിന്നുമുള്ള കഥയാണ് സിനിമയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

” എന്റെ അമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമയാണിത്. കജോളിനെ തിരശ്ശീലയില്‍ കാണുന്നതില്‍ അമ്മയും സന്തോഷത്തിലാണ്. എന്നാല്‍ എന്റെ കഥാപാത്രത്തെ ആര് അവതരിപ്പിക്കുമെന്നെനിക്കറിയില്ല”.


Also Read: ‘ശൂര്‍പ്പണഖയ്ക്ക് സംഭവിച്ചത് ദീപികയ്ക്കും സംഭവിക്കും, മൂക്ക് ചെത്തിക്കളയും’; ഭീഷണിയുമായി കര്‍ണി സേന നേതാവ്


കഴിഞ്ഞ 12 വര്‍ഷമായി ഈയൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നെന്നും ആനന്ദ് പറഞ്ഞു. ഷിപ്പ് ഓഫ് തെസ്യൂസ് നടന്നില്ലായിരുന്നെങ്കില്‍ ഇതാകുമായിരുന്നു തന്റെ ആദ്യപടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കജോളിനെ വേഷം ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത് എഴുത്തുകാരനായ റോബിന്‍ ഭട്ടാണെന്നും ആനന്ദ് ഗാന്ധി പറഞ്ഞു. കഥ പറഞ്ഞപ്പോള്‍ അജയ് ദേവ്ഗണും കജോളും വലിയ താല്‍പ്പര്യം കാണിച്ചെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

ആനന്ദിന്റെ ഷിപ്പ് ഓഫ് തെസ്യൂസ് നിരവധി അന്താരാഷ്ട്ര- ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും നിരൂപകശ്രദ്ധയാല്‍ ഇടം നേടിയ ചിത്രമാണ് ഷിപ്പ് ഓഫ് തെസ്യൂസ്.