ഭീഷ്മ പര്‍വ്വം സെറ്റില്‍ ഞാന്‍ കൂടുതല്‍ സമയവും അവര്‍ക്കൊപ്പമായിരുന്നു; ഏറ്റവും കമ്പനി അവരായിരുന്നു: അനഘ മരുതോര
Movie Day
ഭീഷ്മ പര്‍വ്വം സെറ്റില്‍ ഞാന്‍ കൂടുതല്‍ സമയവും അവര്‍ക്കൊപ്പമായിരുന്നു; ഏറ്റവും കമ്പനി അവരായിരുന്നു: അനഘ മരുതോര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th April 2022, 12:20 pm

ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലെ റേച്ചല്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷകരുടെ കൂടി പ്രിയതാരമായി മാറിയ താരമാണ് അനഘ മരുതോര. മലയാളത്തില്‍ കൂടുതല്‍ സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കിലും പറവയിലേതുള്‍പ്പെടെ ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാളികള്‍ ഓര്‍ത്തിരിക്കുന്നതാണ്.

ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തില്‍ ഇത്രയും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അനഘ. മലയാള സിനിമയിലെ ഇത്രയേറെ താരങ്ങള്‍ ഒരുമിച്ചെത്തിയ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണെന്ന് അനഘ പറയുന്നു.

ഭീഷ്മ സെറ്റില്‍ മമ്മൂട്ടിയുള്‍പ്പെടെ എല്ലാവരുമായി ഒരേപോലെ ചില്‍ ചെയ്യാന്‍ സാധിച്ചെന്നാണ് അനഘ പറയുന്നത്. സെറ്റില്‍ ഏറ്റവും കൂടുതല്‍ കമ്പനിയായത് ആരുമായിട്ടായിരുന്നെന്ന ചോദ്യത്തിന് അത് വീണയുമായും ശ്രിന്ദയുമായിട്ടാണെന്നായിരുന്നു അനഘ പറഞ്ഞത്.

‘ ശ്രിന്ദയും വീണയുമായിട്ടാണ് ഏറ്റവും കമ്പനിയായത്. ഞങ്ങള്‍ കുറേ സമയം ഒരുമിച്ചുണ്ടായിരുന്നു. സോങ്ങിന്റെ സമയത്താണെങ്കിലും ഒരുമിച്ചായിരുന്നു. പിന്നെ ഷൂട്ടില്ലാത്ത സമയത്തും ഇവരുമായി സംസാരിച്ചിരിക്കും. എല്ലാവരും ഉള്ള കുറേ സീന്‍സ് ഉണ്ടല്ലോ അപ്പോള്‍ ചിലപ്പോള്‍ നമ്മുടെ സീന്‍സ് ഉണ്ടാവില്ല, പക്ഷേ നമ്മള്‍ അവിടെ വേണമായിരിക്കും. ആ സമയത്തൊക്കെ ഞങ്ങള്‍ കാരവനിലും അവിടെയും ഇവിടെയുമൊക്കെയായി ചില്‍ ചെയ്തിരിക്കും, അനഘ പറഞ്ഞു.

ഭീഷ്മയില്‍ ഒപ്പം അഭിനയിച്ച താരങ്ങളുടെ പല കാര്യങ്ങളും ഒബ്സേര്‍വ് ചെയ്ത് പഠിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നെന്നും അനഘ പറയുന്നു. ‘എന്തോ അവരൊക്കെ വളരെ എഫേര്‍ട്ലെസാണ്. അവരുടെയൊക്കെ ടെക്നിക് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. എല്ലാവരും ചിരിച്ച് കളിച്ച് ഇരിക്കുകയാവും, പക്ഷെ ആക്ഷന്‍ പറഞ്ഞാല്‍ എല്ലാവരും കഥാപാത്രമായി മാറും’, അനഘ പറഞ്ഞു.

പറുദീസ എന്ന ഗാനം ആളുകള്‍ ഏറ്റെടുക്കുമെന്ന ഒരു പ്രതീക്ഷ ഉണ്ടായിരുന്നെന്നും ഒത്തിരി എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്ത പാട്ടായിരുന്നു അതെന്നും അനഘ പറഞ്ഞു.

ആളുകള്‍ക്ക് അത് കണക്ട് ആവുമെന്ന് തോന്നിയിരുന്നു. പ്രാക്ടീസ് ചെയ്യുന്ന സമയത്ത തന്നെ പിന്നേയും പിന്നേയും കേള്‍ക്കാന്‍ ഒരു ടെന്റന്‍സി ഉണ്ടായിരുന്നെന്നും അനഘ പറഞ്ഞു.

സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്ത പറവയിലൂടെ സിനിമാ ജീവിതാമാരംഭിച്ച താരമാണ് അനഘ മരുത്തോര. എന്നാല്‍ പറവക്ക് ശേഷം മലയാളത്തില്‍ കൂടുതല്‍ വേഷങ്ങള്‍ കിട്ടുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്നും നേരത്തെ അനഘ പറഞ്ഞിരുന്നു.

Content Highlight: Anagha Maruthora About Bheeshma set and her close friends