എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ വളര്‍ത്തുനായ ഇതിലും നന്നായി ഡാന്‍സ് ചെയ്യും’; ഐ.പി.എല്‍ ഉദ്ഘാടനത്തില്‍ ഡാന്‍സ് കളിച്ച് ട്രോള്‍മാരുടെ പണി മേടിച്ച് ആമി ജാക്‌സണ്‍
എഡിറ്റര്‍
Thursday 6th April 2017 10:14am

ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ വര്‍ണ്ണാഭമായ വേദിയില്‍ ആയിരുന്നു ഐപിഎല്‍ പത്താം പതിപ്പിന്റെ ഉത്ഘാടനം. നൃത്ത ചുവടുകളുമായെത്തിയ ബോളിവുഡ് താരവും മോഡലുമായ ആമി ജാക്സണ്‍ ആയിരുന്നു ഉത്ഘാടന ചടങ്ങിലെ പ്രധാന താരം. എന്നാല്‍ ആമിയുടെ നൃത്തത്തില്‍ ഒട്ടും സംതൃപ്തരല്ല ആരാധകര്‍. അത്യന്തം ശോചനീയമെന്നാണ് ആളുകള്‍ ആമിയുടെ ഡാന്‍സിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഡാന്‍സ് ട്വിറ്ററില്‍ ചര്‍ച്ചയായതോടെ താരം ട്രെന്‍ഡിങ്ങുമായി. ഓം ശാന്തി ഓം, കാല ചാഷ്മാ എന്നീ ഗാനങ്ങള്‍ക്കൊപ്പമാണ് ആമി നൃത്തം ചെയ്തത്.

ആമിയെ ട്രോളിയും വിമര്‍ശിച്ചുമുള്ള ട്വീറ്റുകളുടെ പെരുമഴയാണ് ട്വിറ്ററില്‍. ‘ആമി ജാക്സന്റെ ട്വീറ്റ് അങ്ങേയറ്റം ശോചനീയമായിരുന്നു. നൃത്താധ്യാപകര്‍ എന്നന്നേക്കുമായി തങ്ങളുടെ അക്കാദമികള്‍ അടച്ചൂപൂട്ടി കാശിക്ക് പോയി’ എന്നാണ് ആസ്ട്രോനട്ട് എന്ന ട്വിറ്റര്‍ ട്രോളന്‍ പരിഹസിക്കുന്നത്.


Also Read: പശുവിനെ കൊല്ലാന്‍ മാത്രം ധൈര്യമുള്ളവര്‍ കേരളത്തിലുണ്ടോ? വെല്ലുവിളിയുമായി കെ.സുരേന്ദ്രന്‍


ഏറ്റവും മോശം ഡാന്‍സ് ആയിരുന്നു ഇത്. ആമിയ്ക്ക് ഡാന്‍സ് ചെയ്യാന്‍ അറിയില്ല.’ എന്നാണ് ഒരു വിരുതന്റെ കമന്റ്. ‘ഈ സീസണിലെ ഐപിഎല്‍ ഉത്ഘാടന ചടങ്ങ് പഞ്ചറായി. ആമിയുടെ പരുങ്ങിയുള്ള ഡാന്‍സിനാല്‍ ആയിരിക്കും പത്താം സീസണ്‍ അറിയപ്പെടുക.’ എന്നു മറ്റൊരു കമന്റ്. ആമിയേക്കാള്‍ നല്ല ഡാന്‍സര്‍ സണ്ണി ഡിയോള്‍ ആണെന്ന് പറയേണ്ടി വരുമെന്ന അഭിപ്രായമുള്ളവരും ഉണ്ട്. വേറെരു ട്വീറ്റില്‍ പറയുന്നത് ഐ.പി.എല്ലിനേക്കാള്‍ ആമി ജാക്സണെ പ്രൊമോട്ട് ചെയ്യാനെ ഐപിഎല്‍ സീസണ്‍ 10 ഉപകരിക്കൂ എന്നാണ്.

Advertisement