എഡിറ്റര്‍
എഡിറ്റര്‍
ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് സൗജന്യ ചികിത്സയുമായി അലിഗഢ് സര്‍വ്വകലാശാല
എഡിറ്റര്‍
Friday 28th April 2017 11:42pm

ആഗ്ര: ആസിഡ് ആക്രമണത്തിന് ഇരകളായവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ അലിഗഢ് സര്‍വ്വകലാശാല തീരുമാനിച്ചു. ജെ.എന്‍ മെഡിക്കല്‍ കോളേജിലാണ് സര്‍വ്വകലാശാലയുടെ സൗജന്യ ചികിത്സ ലഭ്യമാക്കുക.

ചികിത്സയ്ക്ക് പുറമേ ചികിത്സയ്ക്കായി എത്തുന്നവരുടെ താമസം, ഭക്ഷണം എന്നീ ചെലവുകളും സര്‍വ്വകലാശാല വഹിക്കും. ഇത് കൂടാതെ ചികിത്സയ്ക്ക് ശേഷം ആസിഡ് ആക്രമണത്തിന്റെ ഇരയാണെന്ന സര്‍ട്ടിഫിക്കറ്റും സര്‍വ്വകലാശാല നല്‍കും. സര്‍ക്കാറില്‍ നിന്ന് നഷ്ടപരിഹാരം നല്‍കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് സഹായകമാകും.


Never Miss: ‘മാധ്യമപ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ പുരോഗമന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ വീഡിയോ എടുത്ത് പ്രദര്‍ശിപ്പിക്കും’; മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നും പി.സി വിഷ്ണുനാഥ്


ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്ക് ചികിത്സ നല്‍കുന്നതിന് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചാവ് ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സര്‍വ്വകലാശാലയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വ്വകലാശാല സൗജന്യ ചികിത്സയുടെ പ്രഖ്യാപനം നടത്തിയത്.

ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയെന്നും മരുന്നും സൗജന്യ ശസ്ത്രക്രിയയും ഇരകള്‍ക്ക് കോളേജ് ലഭ്യമാക്കുമെന്നും പ്രിന്‍സിപ്പല്‍ തരിഖ് മന്‍സൂര്‍ പറഞ്ഞു. താമസ സൗകര്യം കോളേജിനുള്ളില്‍ തന്നെ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement