Administrator
Administrator
അമൃത മെഡിക്കല്‍ പി.ജി സീറ്റ്: കേന്ദ്ര സര്‍ക്കാറിന്റെ അഭിപ്രായം തേടി
Administrator
Monday 20th June 2011 1:08pm

amruthaതിരുവനന്തപുരം: അമൃതയിലെ മെഡിക്കല്‍ പി.ജി. സീറ്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അഭിപ്രായമാരാഞ്ഞു. കല്‍പിത സര്‍വകലാശാലയുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമാക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.

ഇതു സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കല്‍പിത സര്‍വകലാശാല എന്ന നിലയില്‍ മെഡിക്കല്‍ പി.ജി സീറ്റുകളില്‍ മുഴവന്‍ സീറ്റിലും മാനേജ്‌മെന്റിന് പ്രവേശനം നടത്താമെന്നതായിരുന്നു അമൃതയുടെ നിലപാട്.

Advertisement