സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷമാക്കി അമ്മയും
Entertainment news
സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷമാക്കി അമ്മയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th June 2022, 3:23 pm

താരസംഘടന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇന്ന് തന്നെയാണ് സുരേഷ് ഗോപി തന്റെ 64ആം പിറന്നാള്‍ ആഘോഷിക്കുന്നതും. അടുത്തിടെയാണ് സുരേഷ് ഗോപി അമ്മയിലേക്ക് ഏറെ നാളുകള്‍ക്ക് ശേഷം തിരിച്ച് വന്നത്. ഇപ്പോഴിതാ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സുരേഷ് ഗോപിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തത്.

View this post on Instagram

A post shared by AMMA (@amma.association)

അമ്മയുടെ തന്നെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജോഷിയുടെ സംവിധാനത്തില്‍ പുറതിറങാനിരിക്കുന്ന പാപ്പനാണ് സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം. ജയരാജ് സംവിധാനം ചെയ്യുന്ന ഹൈവേ എന്ന ചിത്രവും കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടിരുന്നു. മേയ് രണ്ടിന് നടന്ന അമ്മയുടെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തുകൊണ്ടാണ് ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി അമ്മയുടെ യോഗങ്ങളില്‍ വീണ്ടും സജീവമായത്.

വാര്‍ഷിക യോഗത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ലൈംഗിക പീഡന കേസില്‍ പ്രതിയായ വിജയ് ബാബു ഉള്‍പ്പെടെ സിനിമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റായ മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

അച്ചടക്ക ലംഘനം ആരോപിച്ച് നടന്‍ ഷമ്മി തിലകനെയും യോഗത്തില്‍ പുറത്താക്കിയിട്ടുമുണ്ട്.
മുന്‍പ് നടന്ന ജനറല്‍ ബോഡി യോഗം മൊബൈലില്‍ പകര്‍ത്തിയതിനെ കുറിച്ച് അച്ചടക്ക സമിതിക്ക് മുമ്പാകെ ഷമ്മി തിലകന്‍ വിശദീകരണം നല്‍കിയിരുന്നില്ല. അമ്മ ഭാരവാഹികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് ഷമ്മി തിലകനെ പുറത്താക്കിയത്.

Content Highlight : Amma celebrating Suresh gopy`s birthday