തെരഞ്ഞെടുപ്പ് ജയിക്കാനായി അയാള്‍ എന്തും ചെയ്യും; ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്നും രാമചന്ദ്ര ഗുഹ
national news
തെരഞ്ഞെടുപ്പ് ജയിക്കാനായി അയാള്‍ എന്തും ചെയ്യും; ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്നും രാമചന്ദ്ര ഗുഹ
ന്യൂസ് ഡെസ്‌ക്
Sunday, 28th October 2018, 5:39 pm

ന്യുദല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ഇന്ത്യയില്‍ ഒരു  ഗ്യാങ്ങ് ഉണ്ടെങ്കില്‍ അതിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് അമിത് ഷായായിരിക്കും അവര്‍ തെരഞെടുപ്പില്‍ ജയിക്കാനായി ഭിന്നിപ്പിക്കും, ധ്രുവീകരണം നടത്തും, പരസ്പരം പകയുണ്ടാക്കും, അക്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരനാണ് അമിത് ഷായെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.

Also Read  ഉത്തരേന്ത്യയിലിരിക്കുമ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്ന നിലപാട്, കേരളത്തിലെത്തിയാല്‍ അതിനെതിരെ സമരം; അമിത് ഷായ്‌ക്കെതിരെ വി.എസ്

അതേസമയം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ തള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് രംഗത്തെത്തിയിരുന്നു. എസ്.എന്‍.ഡി.പി സുപ്രീം കോടതി വിധിയ്ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട സമരത്തില്‍ എസ്.എന്‍.ഡി.പി ബി.ജെ.പിക്കൊപ്പം നില്‍ക്കുമെന്ന് കഴിഞ്ഞദിവസം ശിവഗിരിയില്‍ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് വെള്ളാപ്പള്ളി തള്ളിയത്.