എഡിറ്റര്‍
എഡിറ്റര്‍
ഒരേ വേഷത്തില്‍ ഇതിഹാസ താരങ്ങള്‍; അമിതാഭ് ബച്ചനും മോഹന്‍ലാലും അഭിനയമത്സരത്തിന്
എഡിറ്റര്‍
Monday 20th November 2017 10:38am

ഒരേ കഥ വിവിധ ഭാഷകളില്‍ ചലച്ചിത്രമാക്കുമ്പോള്‍ അതാത് ഭാഷകളിലെ പ്രധാന താരങ്ങളെ അഭിനയിപ്പിക്കാന്‍ പലപ്പോഴും സംവിധായകര്‍ ശ്രമിക്കാറുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത രാവണ്‍ ഇത്തരത്തില്‍ ഉള്ള ഒരു ചിത്രമായിരുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ വിക്രം നായകനായപ്പോള്‍ ഹിന്ദിയില്‍ ആ റോള്‍ ചെയ്തത് അഭിഷേക് ബച്ചനായിരുന്നു. രണ്ടും പേരും മത്സരിച്ച് അഭിനയിച്ച ചിത്രത്തില്‍ ഐശ്വര്യാറായിയായിരുന്നു നായിക.

ഇപ്പോള്‍ ഇതാ അത്തരത്തില്‍ ഒരു പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളായ മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചനും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമ്മിലുള്ള അഭിനയ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. ഗുനാം എന്ന സസ്‌പെന്‍സ് ചിത്രത്തിലാണ് ഇരുവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Also Read പത്മാവതി കേരളത്തിലും റിലീസ് ചെയ്യാന്‍ അനുവദിക്കില്ല; സിനിമ ഇറക്കിയാല്‍ തിയ്യേറ്റര്‍ കത്തിക്കും: ഭീഷണിയുമായി കര്‍ണിസേന


ഹിന്ദി പതിപ്പില്‍ അമിതാഭ് ബച്ചനും ദക്ഷിണേന്ത്യന്‍ പതിപ്പില്‍ മോഹന്‍ലാലും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കും. നിര്‍മ്മാതാവ് ജയന്തിലാല്‍ ഗാഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിത്രത്തിനായി ഇരു താരങ്ങളെയും സമീപിച്ചെന്നും ഇരുവര്‍ക്കും കഥ ഇഷ്ടമായെന്നും താമസിയാതെ കരാറിലെത്താനാവുമെന്നുമാണ് പ്രതീക്ഷയെന്നും ഗാഡെ വെളിപ്പെടുത്തി.

എന്നാല്‍ ചിത്രത്തിന് പഴയ ഹിന്ദി ചിത്രമായ ഗുനാമുമായി ബന്ധമില്ലെന്നും ഒരു തമിഴ് ചിത്രത്തിന്റെ റിമേക്ക് ആണെന്നും പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും ഗാഡെ പറഞ്ഞു. ഇ. നിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൗറിഷ്യസിലെ ദ്വീപിലാണ് സിനിമയുടെ ചിത്രീകരണം നടക്കുകയെന്നും അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Advertisement