ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Bollywood
ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് ദേഹാസ്വസ്ഥ്യം: ഡോക്ടര്‍മാരടങ്ങുന്ന സംഘം ജോദ്പൂരില്‍
ന്യൂസ് ഡെസ്‌ക്
Tuesday 13th March 2018 1:16pm

ന്യൂദല്‍ഹി: ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം. തങ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം ജോധ്പൂരിലേക്ക് തിരിച്ചു.

തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടായ വിവരം ബച്ചന്‍ തന്നെയാണ് ബ്ലോഗിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ വിശ്രമത്തിലാണെന്നും വേദനയില്ലാതെ വിജയമില്ലെന്നും ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.


Also Read ‘ഇനി യോഗിയുടെ യു.പിയില്‍’; ലോംഗ് മാര്‍ച്ചിനു പിന്നാലെ ‘ചലോ ലഖ്‌നൗ’വുമായി കിസാന്‍ സഭ; കര്‍ഷഷക റാലി 15 ന്


കഴിഞ്ഞ ആറ് മാസമായി തങ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ബച്ചന്‍. ദീര്‍ഘനേരം ഷൂട്ടിങ് സമയത്തിനായി മാറ്റിവെച്ചതാണ് ആരോഗ്യനിലയെ ബാധിച്ചതെന്നാണ് അറിയുന്നത്.

ഷൂട്ടിങ് മതിയാക്കി ബച്ചന്‍ മുംബൈയിലേക്ക് മടങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ബച്ചന്‍ ജോധ്പൂരില്‍ തന്നെ തുടരുമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആമിര്‍ ഖാനും ബോളിവുഡിലെ മറ്റ് താരങ്ങളും ബച്ചനൊപ്പം ജോധ്പൂരിലുണ്ട്. നവംബര്‍ ഏഴിന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ കത്രീന കൈഫും ഫാത്തിമ സന ഖാനും അഭിനയിക്കുന്നുണ്ട്.

 

 

Advertisement