അമിതാഭ് ബച്ചന്റെ മകള്‍ക്ക് പണിയൊന്നുമില്ലെന്ന് അധിക്ഷേപ കമന്റ്; കുറിക്കുകൊള്ളുന്ന മറുപടി നല്‍കി പേരക്കുട്ടി
Entertainment
അമിതാഭ് ബച്ചന്റെ മകള്‍ക്ക് പണിയൊന്നുമില്ലെന്ന് അധിക്ഷേപ കമന്റ്; കുറിക്കുകൊള്ളുന്ന മറുപടി നല്‍കി പേരക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th February 2021, 4:00 pm

അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചനെതിരെ ഉയര്‍ന്ന അധിക്ഷേപ കമന്റിന് ശ്വേതയുടെ മകള്‍ നവ്യ നവേലി നന്ദ നല്‍കിയ മറുപടി ചര്‍ച്ചയാകുന്നു. നവ്യ ചെയ്യുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയായിരുന്നു ശ്വേതക്ക് ജോലിയൊന്നുമില്ലെന്ന കമന്റ് വന്നത്.

ഇതിന് മറുപടിയായി ശ്വേത എഴുത്തുകാരിയും ഡിസൈനറും ഭാര്യയും അമ്മയുമാണെന്ന് നവ്യ പറഞ്ഞു. അമ്മയും ഭാര്യയുമായിരിക്കുകയെന്നാല്‍ ഏറെ കഠിനമായ പണിയാണെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

‘ഭാര്യയും അമ്മയുമാകുകയെന്നാല്‍ ഒരു ഫുള്‍ ടൈം ജോലി ചെയ്യുന്നത് പോലെ തന്നെയാണ്. വീട്ടമ്മമാരായ സ്ത്രീകളെ വില കുറച്ച് കാണരുത്. പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വലിയ പങ്കാണ് വഹിക്കുന്നത്. ആ തലമുറയെങ്കിലും അവരുടെ സംഭാവനകളെ വില കുറച്ച് കാണാതെ പിന്തുണക്കുമെന്ന് കരുതാം,’ നവ്യയുടെ കമന്റില്‍ പറയുന്നു.

നിരവധി പേരാണ് നവ്യക്കും ശ്വേതക്കും പിന്തുണയുമായി രംഗത്തെത്തിയത്. സ്ത്രീകളുടെ അധ്വാനത്തെ കുറച്ചു കാണുന്ന രീതിയാണ് സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നതെന്നും അതിന് മാറ്റം വരേണ്ടതുണ്ടെന്നും കമന്റുകളില്‍ പറയുന്നു.

വോഗ് ഇന്ത്യയിലും ഡെയ്‌ലി ന്യൂസ് ആന്റ് അനാലിസിസിലും കോളമിസ്റ്റാണ് ശ്വേത ബച്ചന്‍. 2018ല്‍ പാരഡൈസ് ടവര്‍ എന്ന പുസ്തകവും ശ്വേത രചിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bollywood actor  Amitabh Bachchan’s daughter Shweta trolled online, grand daughter gives apt reply