എഡിറ്റര്‍
എഡിറ്റര്‍
ജനരക്ഷ യാത്രയില്‍ നിന്നും മുങ്ങിയ അമിത് ഷായ്ക്ക് ദല്‍ഹിയിലും രക്ഷയില്ല; അമിത് ഷായുടെ ‘മുങ്ങല്‍’ വാര്‍ത്തയാക്കി ദേശീയ മാധ്യമങ്ങളും
എഡിറ്റര്‍
Thursday 5th October 2017 8:48pm

ന്യൂദല്‍ഹി: ജനപങ്കാളിത്തമില്ലാത്തതിനെ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്രയില്‍ നിന്നും ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുങ്ങിയത് നേരത്തെ വാര്‍ത്തയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അമിത് ഷായുടെ മുങ്ങല്‍ ട്രോളുകളായി മാറുകയും ചെയ്തിരുന്നു.

ആദ്യദിന പദയാത്രയ്ക്കു പിന്നാലെ അമിത് ഷാ ബംഗളുരുവില്‍ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്തശേഷം വീണ്ടും ജനരക്ഷായാത്രയ്ക്ക് ഒപ്പം കൂടുമെന്നായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം പറഞ്ഞത്. എന്നാല്‍ പയ്യന്നൂരിലെ പദയാത്രയ്ക്കു പിന്നാലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി അമിത് ഷാ ദല്‍ഹിയിലേക്ക് തിരിക്കുകയാണുണ്ടായത്. ഇതിനാകട്ടെ പാര്‍ട്ടി നേതൃത്വം ഇതുവരെ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.

ഇപ്പോഴിതാ അമിത് ഷായുടെ മുങ്ങല്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തായാക്കിയിരിക്കുകയാണ്.


Also Read:  ജനരക്ഷാ യാത്രയില്‍ ജനപങ്കാളിത്തമില്ല: പിണറായിയിലെത്താന്‍ അമിത് ഷായ്ക്ക് മടി


കൊട്ടിഘോഷിച്ചെത്തിയ റാലിയില്‍ പങ്കെടുക്കാന്‍ ആളില്ലെന്നുള്ള സംസാരത്തിനിടെ അമിതും പോയി എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നത്. പങ്കെടുക്കാന്‍ ആളില്ലാതെ ശോകാവസ്ഥയിലായ റാലിയിക്കിടെ അമിത് തിരികെ പോയി എന്ന് ഔട്ട്ലുക്ക് പറയുന്നു.

തീര്‍ന്നില്ല, സണ്ണി ലിയോണിനെ കാണാനെത്തിയ ആളുകളുടെ ചിത്രം തങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടേതാക്കി മാറ്റിയ സംഭവവും ദേശീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്യുന്നുണ്ട്.

ജിഹാദികള്‍ക്കും ചുവപ്പുഭീകരതയ്ക്കുമെതിരെയെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ബി.ജെ.പി ജനരക്ഷാ യാത്ര നടത്തുന്നതെങ്കിലും പ്രധാനമായും ലക്ഷ്യമിടുന്നത് സി.പി.ഐ.എമ്മിനെയാണെന്നത് ഇതിനകം തന്നെ വ്യക്തമായതാണ്. ഇതിന്റെ ഭാഗമായാണ് കേരളാ മുഖ്യമന്ത്രിയുടെ നാടായ പിണറായിയെ യാത്ര കടന്നുപോകുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായി തീരുമാനിച്ചത്. അവിടെ പദയാത്രയിലും സമാപന സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.

Advertisement