കോണ്‍ഗ്രസ് മുക്തഭാരതമല്ല, മുസ്‌ലീം മുക്ത ഭാരതമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെന്ന് ഉവൈസി
national news
കോണ്‍ഗ്രസ് മുക്തഭാരതമല്ല, മുസ്‌ലീം മുക്ത ഭാരതമാണ് അമിത് ഷാ ആഗ്രഹിക്കുന്നതെന്ന് ഉവൈസി
ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 1:25 pm

 

ഹൈദരാബാദ്: മുസ്‌ലിം മുക്ത ഭാരതമാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കോണ്‍ഗ്രസ് മുക്ത ഭാരതമല്ല യഥാര്‍ത്ഥത്തില്‍ മുസ്‌ലിം മുക്ത ഭാരതമാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ മുസ്‌ലിം മുക്തമാക്കാനാണ് അമിത് ഷാ ആഗ്രഹിക്കുന്നത്. ബുധനാഴ്ച ഹൈദരാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദിനെ മജ്‌ലിസ് മുക്തമാക്കുമെന്നാണ് അമിത് ഷാ ഹൈദരാബാദില്‍ പറഞ്ഞത്. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു ഉവൈസിയുടെ പരാമര്‍ശം.

Also Read:വ്യവസ്ഥിതിക്ക് ഒരു ഉലച്ചില്‍ അനിവാര്യമായിരുന്നു; നോട്ടുനിരോധനത്തെ പ്രകീര്‍ത്തിച്ച് അരുണ്‍ ജെയ്റ്റ്‌ലി

“അമിത് ഷാ തെലങ്കാനയില്‍ പറഞ്ഞത് ഹൈദരാബാദിലെ മജ്‌ലിസ് മുക്തമാക്കുമെന്നാണ്. എന്ത് മുക്തമാക്കുമെന്ന്? എവിടെ നിന്ന് മുക്തമാക്കും നിങ്ങള്‍?” ഉവൈസി ചോദിക്കുന്നു.

” മജ്‌ലിസ് മുക്ത് എന്നാണ് അമിത് ഷാ പറയുന്നത്, നിങ്ങള്‍ക്കു തന്നെ അറിയാം, നിങ്ങള്‍ ഭാരതത്തെ മജ്‌ലിസ് മുക്തമല്ല മുസ്‌ലിം മുക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്ന്. താങ്കള്‍ കോണ്‍ഗ്രസ് മുക്തമാക്കാനല്ല, ഇന്ത്യയില്‍ നിന്നും മുസ്‌ലീങ്ങളെ ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്.” എന്നാണ് ഉവൈസി പറഞ്ഞത്.