ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് അമിത് ഷായും എന്‍. ശ്രീനിവാസനുമാണ്: രാമചന്ദ്രഗുഹ
Indian Cricket
ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് അമിത് ഷായും എന്‍. ശ്രീനിവാസനുമാണ്: രാമചന്ദ്രഗുഹ
ന്യൂസ് ഡെസ്‌ക്
Sunday, 22nd November 2020, 8:32 pm

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുന്‍ ബി.സി.സി.ഐ പ്രസിഡണ്ട് എന്‍. ശ്രീനിവാസനുമാണെന്ന് ചരിത്രകാരനും ക്രിക്കറ്റ് ഭരണനിര്‍വാഹ സമിതി മുന്‍ അംഗവുമായ രാമചന്ദ്രഗുഹ.

അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ദി കോമണ്‍വെല്‍ത്ത് ഓഫ് ക്രിക്കറ്റ് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

രഞ്ജി ട്രോഫി കളിക്കാര്‍ക്ക് യഥാസമയം കുടിശ്ശിക അടയ്ക്കുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.

സംസ്ഥാന അസോസിയേഷനുകള്‍ നടത്തുന്നത് ആരുടേയൊക്കയോ മകനോ മകളോ ആണ്. ക്രിക്കറ്റ് ബോര്‍ഡ് ഗൂഢാലോചനയിലും സ്വജനപക്ഷപാതത്തിലും മുഴുകിയിരിക്കുന്നു,പ്രതീക്ഷിച്ച പരിഷ്‌കാരങ്ങള്‍ സംഭവിച്ചിട്ടില്ല’, ഗുഹ പറഞ്ഞു.

2017 ലാണ് സുപ്രീംകോടതി ബി.സി.സി.ഐയുടെ ഭരണനിര്‍വഹണ സമിതിയിലേക്ക് രാമചന്ദ്ര ഗുഹയെ നിയമിക്കുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം പദവിയില്‍ നിന്നൊഴിയുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Amit Shah, Srinivasan are running Indian cricket’, alleges former CoA member Ramchandra Guha