Administrator
Administrator
നിയ­മം പി­ടി­കൂ­ടി; അ­റ­സ്റ്റ് ഉടന്‍
Administrator
Friday 23rd July 2010 5:58pm

അ­ഹമ്മദാബാദ്: സൊ­ഹ്‌റബുദീന്‍ ശൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ ഗുജറാത്ത് ആഭ്യന്ത്രര സഹമന്ത്രി അമിത് ഷാ­യു­ടെ ജാ­മ്യാ­പേക്ഷ കോട­തി തള്ളി. സി ബി ഐ പ്ര­ത്യേക കോ­ട­തി­യാ­ണ് ജാ­മ്യാ­പേ­ക്ഷ ത­ള്ളി­യത്. അ­മി­ത്­ഷാ­യെ പ്ര­തി ചേര്‍­ത്ത് നേര­ത്തെ സി ബി ഐ കോ­ട­തി­യില്‍ കു­റ്റ­പത്രം സ­മ­ര്‍­പ്പി­ച്ചി­രുന്നു. ര­ണ്ട് ത­വ­ണയും സ­മന്‍­സ് അ­യ­ച്ചിട്ടും ഹാ­ജ­രാ­കാ­തി­രു­ന്ന­തി­നെ തു­ടര്‍­ന്നാ­ണ് സി ബി ഐ പ്ര­ത്യേക കോ­ട­തി­യില്‍ കു­റ്റ­പത്രം സ­മര്‍­പ്പി­ച്ച­ത്. ജാ­മ്യാ­പേ­ക്ഷ തള്ളി­യ സാ­ഹ­ച­ര്യ­ത്തില്‍ അ­റ­സ്റ്റ് ഉ­ടന്‍ ഉ­ണ്ടാ­വു­മെ­ന്നാ­ണ് അ­ന്വേ­ഷ­ണ ഉ­ദ്യോ­ഗ­സ്ഥര്‍ അ­റി­യി­ച്ചത്.

സു­ഹ്‌­റ­ബു­ദ്ധീനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ഗൂഢാലോചന നടത്തി, തെളിവ് നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷാക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പ്രത്യേക കോടതിയിലാണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതെ തു­ടര്‍­ന്നാണ് അമിത് ഷാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍­പ്പി­ച്ചത്.

അതിനിടെ കേസില്‍ ഗുജറാത്ത് ആഭ്യന്ത്രര സഹമന്ത്രി അമിത് ഷാ സി ബി ഐ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെള്ളിയാഴ്ചയും ഹാജരായില്ല. പകരം അമിത് ഷായുടെ അഭിഭാഷക സംഘമാണ് സി ബി ഐ ഓഫീസിലെത്തിയത്. അദ്ദേഹത്തിന് ഹാജരാകാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ഏതൊക്കെ ചോദ്യങ്ങള്‍ക്കാണ് മറുപടി നല്‍കേണ്ടതെന്നും അഭിഭാഷകര്‍ സി ബി ഐ ഉദ്യോഗസ്ഥരോട് ചോദിച്ചു.

സി.ബി.ഐയുടെ ചോദ്യംചെയ്യലില്‍ നിന്ന് തത്കാലത്തേക്ക് ഒഴിവാകാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. എന്നാല്‍ ഇതില്‍ കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാന്‍ അമിത് ഷാ തയാറാണെന്നും വളരെക്കുറച്ച് സമയം മാത്രമേ ലഭിച്ചു എന്നതുകൊണ്ടാണ് അറിയാനുള്ള കാര്യങ്ങളെ സംബന്ധിച്ച ചോദ്യാവലി ആവശ്യപ്പെട്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയി­ച്ചു.

ചോദ്യാവലിയെന്ന ആവശ്യവും സി ബി ഐ നിരാകരിച്ചു. ഗാന്ധിനഗറിലെ സി ബി ഐ ഓഫീസില്‍ ആദ്യം വ്യാഴാഴ്ചയും പിന്നീട് വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പും ഹാജരാകാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനിടെ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനും അമിത് ഷാ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെ ലഷ്‌കറെ തയിബ ബന്ധം ആരോപിച്ചു പിടികൂടി വ്യാജ ഏറ്റുമുട്ടല്‍ കഥ ചമച്ചു പൊലീസ് വധിച്ചുവെന്നാണു കേസ്. ഹൈദരാബാദിലേക്കു ബസില്‍ പോവുകയായിരുന്ന സൊഹ്‌റാബുദ്ദീന്‍, ഭാര്യ കൗസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത് -ആന്ധ്രപ്രദേശ് സംയുക്ത പൊലീസ് സംഘം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ 2005 നവംബര്‍ 22നാണു പിടികൂടിയത് 26ന് ഇവര്‍ കൊല്ലപ്പെട്ടു.

സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സി ബി ഐ അന്വേഷണം ആരംഭിച്ചത്. കേസില്‍ ഡി ഐ ജിയും എസ് പിയും ഉള്‍പ്പെടെ അരഡസനോളം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലാവുകയും സസ്‌­പെന്റ് ചെയ്യപ്പെടുകയും ചെയ്തു.


അമി­ത് ഷാ­ക്കെ­തി­രെ നിര്‍­ണാ­യ­ക തെ­ളി­വുകള്‍

Advertisement