എഡിറ്റര്‍
എഡിറ്റര്‍
പഞ്ചകുലയിലേക്ക് ദേരാ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയാന്‍ ഖട്ടര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിംഗ്
എഡിറ്റര്‍
Sunday 27th August 2017 5:09pm

 

പഞ്ചാബ്: വിവാദ ആള്‍ ദൈവം റാം റഹിമിന്റെ അറസ്റ്റിനെ തുടര്‍ന്ന് കലാപം നടക്കാനുള്ള മുഖ്യകാരണം പഞ്ചാബ് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന ആരോപണത്തെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദ്രര്‍ സിംഗ് രംഗത്ത്. അക്രമങ്ങള്‍ തടയാന്‍ ഹരിയാന മുഖ്യമന്ത്രി ഖട്ടര്‍ തങ്ങളോട് ആവശ്യപെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധി നടക്കുന്ന പഞ്ചകുലയിലേക്ക് ദേരാ സച്ചാ അനുയായികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു നടപടികളും ഹരിയാന എടുത്തിട്ടില്ല. അദ്ദേഹം പറഞ്ഞു.

‘അവിടെ ഞങ്ങള്‍ അക്രമം പ്രതീക്ഷിച്ചിരുന്നു. പഞ്ചകുലയില്‍ ആളുകളെ ഒത്തുചേരാന്‍ അനുവദിച്ചത് വലിയ തെറ്റാണ്. ലക്ഷക്കണക്കിന് ആളുകളുടെ മുമ്പില്‍ 200 പോലീസുകാര്‍ എന്തുചെയ്യും? അവര്‍ക്ക് ആയുധമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിവുണ്ടായിരുന്നു. അവരുടെ തയ്യാറെടുപ്പിനെക്കുറിച്ച് ഞങ്ങള്‍ക്കറിയാമായിരുന്നു. 98 ഷെച്ചാ ഘാറുകള്‍ പരിശോധിക്കുകയും പെട്രോള്‍ ബോംബുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അദ്ദേഹം വ്യക്തമാക്കി.


Also readബീഫ് ഫെസ്റ്റിവല്‍ നടത്തിയ നാണംകെട്ട മലയാളികളെ ഓര്‍ത്ത് ലജ്ജിക്കുന്നു; ഗുര്‍മീത് റാമിന്റെ പഴയട്വീറ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ


പഞ്ചാബില്‍ നിന്ന് പഞ്ചകുലയിലേക്ക് അളുകള്‍ പോകുന്നത് പഞ്ചാബ് സര്‍ക്കാറിന് തടയാന്‍ കഴിയില്ല. ഇങ്ങനെ ഒരു നിര്‍ദ്ദേശം ഹരിയാന സര്‍ക്കാരിന്റെ അടുത്ത് നിന്ന് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചകുലയിലേക്ക് പോവുന്നവരെ എങ്ങിനെയാണ് തിരിച്ചറിയുക? അവരാരും സ്വന്തം വാഹനത്തിന്റെ മുന്നില്‍ എഴുതി വച്ചിട്ടു പഞ്ചഗുലയിലേക്ക് പോയവരല്ല. എന്നും അദ്ദേഹം പറഞ്ഞു.

ഖട്ടര്‍ രാജി വെക്കണമോ വേണ്ടയോ എന്ന് ബി.ജെ.പിയിലെ ആഭ്യന്തര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്. തുടര്‍ന്ന് കോടതിയും പരിസരവും വളഞ്ഞ അനുയായികള്‍ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു.


കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ; റിഷി കപൂറിനെതിരെ എഫ്.ഐ.ആര്‍


പഞ്ച്കൂലയില്‍ ആരംഭിച്ച കലാപം ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച കലാപം ദല്‍ഹിയിലേക്കും യു.പിയിലേക്കും വ്യാപിച്ചു. കലാപം ശക്തമായതോടെ ഹരിയാനയില്‍ 10 സി.ആര്‍.പി.എഫ് സംഘത്തേയും പഞ്ച്കുലയില്‍ ആറ് സംഘത്തെയയും വിന്യസിച്ചു.

മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്ത ഗുര്‍മീതിന്റെ അനുയായികള്‍ റെയില്‍വേ സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും ആക്രമിക്കുകയുണ്ടായി.

Advertisement