ആഘോഷിക്കപ്പെടേണ്ട സ്ത്രീത്വത്തിന്റെ സംഗീതം; ദിവ്യ എസ്. മേനോന്റെ 'അംഗനേ' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Movie Day
ആഘോഷിക്കപ്പെടേണ്ട സ്ത്രീത്വത്തിന്റെ സംഗീതം; ദിവ്യ എസ്. മേനോന്റെ 'അംഗനേ' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th March 2019, 10:44 pm

കൊച്ചി: സ്ത്രീത്വം പ്രമേയമാക്കി പ്രശസ്ത പിന്നണി ഗായിക ദിവ്യ എസ്. മേനോന്‍ ആലപിച്ച് അംഗനേ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മിഥുന്‍ ജയരാജാണ്.

സ്ത്രീ സമത്വത്തിനെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, തൊഴില്‍ ഇടങ്ങളിലുള്‍പ്പടെ, രാഷ്ട്രീയ, കലാ-കായിക ഇടങ്ങളില്‍, സ്ത്രീക്ക് കിട്ടുന്ന പരിഗണനയും, സുരക്ഷയും ഇന്നും പരിതാപകരമാണെന്നും ഈ നിജസ്ഥിതിയെ യാഥാര്‍ഥ്യ ബോധത്തോടെ ചോദ്യം ചെയുന്ന ഒരു പാട്ടാണ് അംഗനെയെന്നും പിന്നണി പ്രര്‍ത്തകര്‍ പറയുന്നു.

Also Read വിഭജനകാലത്തെ പ്രണയകഥ പറഞ്ഞ് കലങ്ക്; ടീസര്‍ പുറത്തിറങ്ങി

പ്രശസ്ത കഥകളി കലകാരി ശശികല നെടുങ്ങാടിയും പാട്ടിന്റെ ദൃശ്യാവിഷ്‌കരണത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സ്, ചാര്‍ളി, കലി, വിമാനം തുടങ്ങിയ സിനിമകളില്‍

പാട്ടിന്റെ ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത് വിഷ്ണു ഉദയനാണ്. പാട്ടിന്റെ ഛായാഗ്രഹണം മുഹമ്മദ് അഫ്താബും, ചിത്രസംയോജനം തുളസി വിശ്വനാഥനുമാണ് നിര്‍വഹിച്ചിരിക്കുന്നത്.