എഡിറ്റര്‍
എഡിറ്റര്‍
‘പ്രിയപ്പെട്ട അമാന്‍ഡ ഹെസ്, നിങ്ങളുടെ മാതൃത്വം ആഘോഷിക്കൂ..’; പ്രസവവേദനക്കിടയിലും കര്‍മനിരതയായി അമേരിക്കന്‍ ഡോക്ടര്‍
എഡിറ്റര്‍
Wednesday 2nd August 2017 6:05pm

വാഷിംഗ്ടണ്‍: ഊണും ഉറക്കവുമില്ലാതെ പകലന്തിയോളം ജോലി ചെയ്യുന്നവരാണ് ഡോകടര്‍മാര്‍. അമേരിക്കയിലെ കെന്‍ഡക്കിലെ ഡോക്ടര്‍ അമാന്‍ഡ ഹെസ്സ് ഇപ്പോള്‍ അറിയപ്പെടുന്നത് ഡോക്ടര്‍ മോം എന്നാണ്. പ്രസവവേദനക്കിടയിലും ലേബര്‍ റൂമില്‍ ശസ്ത്രക്രിയയില്‍ പങ്കുകൊണ്ട് ജോലിയോടുള്ള ആത്മാര്‍ത്ഥ നിര്‍വഹിച്ചിരിക്കുകയാണ് ഈ ഗൈനക്കോളജിസ്റ്റ്.

തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാനായി ജൂലൈ 23 നാണ് അമാന്‍ഡയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ലേബര്‍ റൂമില്‍ ഉണ്ടായിരുന്ന ലീ ഹാലിഡേ പ്രസവവേദനയില്‍ പുളയുന്നത് കണ്ടതോടെ അമാന്‍ഡ തന്റെ വേദന മറന്ന് അവരെ സഹായിക്കാനായി എത്തുകയായിരുന്നു. ലീയുടെ കുഞ്ഞിനെ പുറത്തെടുത്ത ശേഷമാണ് അമാന്‍ഡ തന്റെ വേദനയെക്കുറിച്ച് ചിന്തിക്കുന്നത്


Also Read:ഫിഫ ലോകകപ്പിനേയും ‘ബൂം ജിക്കാ വൗ’ ആക്കാന്‍ ഷൈജു ദാമോദരന്‍ എത്തുന്നു; ചെറിയൊരു മാറ്റത്തോടെ


ലേബര്‍ റൂമിലെ അനുഭവം പങ്കുവെച്ച് സുഹൃത്തായ ഹല സബ്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. വേദനക്കിടയിലും ഡോക്ടര്‍ എന്ന നിലയില്‍ തന്റെ കടമ ചെയ്ത അമാന്‍ഡയെ വാഴ്ത്തുകയാണ് സൈബര്‍ ലോകം.

പ്രിയപ്പെട്ട അമാന്‍ഡ ഹെസ്, നിങ്ങളുടെ രണ്ടു കുഞ്ഞുങ്ങള്‍ക്കും വളര്‍ന്നുവരുമ്പോള്‍ കേട്ടു രസിക്കാനുള്ള ഒരു അനുഭവമായി മാറട്ടെ എന്ന് പറഞ്ഞാണ് ഹല സബ്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

Advertisement