എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് അമേരിക്ക
എഡിറ്റര്‍
Tuesday 4th April 2017 7:53pm

വാഷിംഗ്ടണ്‍: ഇന്ത്യയ്ക്കും പാകിസ്താനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനായി ഇരുരാജ്യങ്ങള്‍ക്കിടയിലും എന്തെങ്കിലും സംഭവിക്കുന്നതുവരെ കാത്തിരിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

യു.എന്നിലെ യു.എസ് അംബാസിഡറായ നിക്കി ഹാലെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നും അതിനാല്‍ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നാണ് അമേരിക്ക ഉറ്റുനോക്കുന്നതെന്നും നിക്കി പറഞ്ഞു.

ഇന്ത്യ-പാക് ബന്ധത്തില്‍ ഇടപെടില്ലെന്ന അമേരിക്കയുടെ നിലപാടില്‍ നിന്നുമുള്ള വ്യതിചലനമാണിത്. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനു ശേഷം ഇതാദ്യമായാണ് വിഷയത്തില്‍ അമേരിക്ക ഇടപെടുമെന്ന് അറിയിക്കുന്നതും അഭിപ്രായം വ്യക്തമാക്കുന്നതും.

Advertisement