എഡിറ്റര്‍
എഡിറ്റര്‍
അമേരിക്ക ബഗ്രം ജയില്‍ അഫ്ഗാനിസ്ഥാന് കൈമാറി
എഡിറ്റര്‍
Tuesday 26th March 2013 11:25am

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ ഏറ്റവും വലിയ ജയിലായ ബഗ്രം അമേരിക്ക അഫ്ഗാനിസ്ഥാന് തന്നെ വിട്ടു കൊടുത്തു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള നാറ്റോ സൈന്യത്തിന്റെ പിന്മാറ്റത്തിന് മുന്നോടിയായാണ് ജയില്‍ കൈമാറ്റം.

Ads By Google

ജയില്‍ വിട്ട് നല്‍കാന്‍ ഒരു വര്‍ഷം മുമ്പ് തന്നെ തീരുമാനമുണ്ടായിരുന്നെങ്കിലും തടവുകാരുടെ മോചനം സംബന്ധിച്ച്  നിലനിന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വൈകുകയായിരുന്നു.

അപകടകാരികളായ തടവുകാരെ വിട്ടയക്കും മുമ്പ് അമേരിക്കയുമായി കൂടിയാലോചന നടത്താമെന്ന അഫ്ഗാന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രശ്‌നം ഒത്തു തീര്‍ന്നത്. കൂടാതെ അമേരിക്ക അറസ്റ്റു ചെയ്ത അഫ്ഗാന്‍ പൗരന്മാരെ നാലു ദിവസത്തിനുള്ളില്‍ അഫാഗാനിസ്ഥാനെ തിരിച്ചേല്‍പ്പിക്കണമെന്നും ധാരണയുണ്ട്.

തടവുകാരെ ക്രൂരമായി പീഡിപ്പിക്കുകയാണ് അമേരിക്കയെന്നും നിരപരാധികളെ അന്യായമായി തടവിലാക്കുന്നതും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജയിലിന്റെ അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധം ശക്തമായിരുന്നു.

അധികാര കൈമാറ്റത്തിന് തയ്യാറായ ശേഷം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 4000 തടവുകാരെയാണ് അമേരിക്ക കൈമാറിയത്. ഇതില്‍ 1350 പേരെയും അഫ്ഗാന്‍ സര്‍ക്കാര്‍ വെറുതെ വിട്ടിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് ബഗ്രം ജയില്‍ കൈമാറ്റം അമേരിക്ക വൈകിപ്പിച്ചത്. ജയിലിന്റെ കൈമാറാനുള്ള തീരുമാനം  അമേരിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വിരാമമാകുകയാണ്.

Advertisement