ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
national news
ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു
ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2020, 6:08 pm

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭരണഘടനാശില്‍പ്പി ബി.ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ഔറായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. ആറടി ഉയരമുള്ള പ്രതിമയാണ് തകര്‍ത്തതെന്ന് അഡീഷണല്‍ എസ്.പി രവീന്ദ്ര വര്‍മ്മ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഗ്രാമത്തില്‍ ആളുകള്‍ ഒത്തുകൂടിയെന്നും പിന്നീട് പൊലീസ് സ്ഥിതി ശാന്തമാക്കുകയായിരുന്നെന്നും എ.എസ്.പി പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തകര്‍ന്ന പ്രതിമയ്ക്ക് പകരം പുതിയ പ്രതിമ സ്ഥാപിക്കുമെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: