എഡിറ്റര്‍
എഡിറ്റര്‍
ടെലിക്കോം മേഖലയില്‍ അംബാനി സഹോദരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു
എഡിറ്റര്‍
Friday 7th June 2013 5:52pm

anil-and-mukesh

മുംബൈ: അംബാനി സഹോദരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു. ടെലിക്കോം മേഖലയിലാണ് ഇവര്‍ വീണ്ടും ഒന്നിക്കാനൊരുങ്ങുന്നത്.

ദേശീയതലത്തില്‍ അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ടെലിക്കോം ടവറുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ 12,000 കോടി രൂപയുടെ പുതിയ കരാര്‍ ഉണ്ടാക്കിയപ്പോഴാണ് വീണ്ടും ഒന്നിക്കാന്‍ ഇവര്‍ക്ക്  അവസരമുണ്ടായത്.

Ads By Google

കരാര്‍ നിലവില്‍ വരുന്നതോടെ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ജിയോകോം 4-ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ രാജ്യത്തെ 45,000 വരുന്ന ടവറുകള്‍ വിനിയോഗിക്കാന്‍ സാധിക്കും.

രാജ്യത്തെ  ഉപഭോക്താക്കളില്‍ 4ജി സേവനങ്ങള്‍ എത്രയും വേഗത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിലയന്‍സ് ജിയോകോം റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി കൈകോര്‍ക്കുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ ഒപ്റ്റി ഫൈബര്‍ കേബിളുകള്‍ പരസ്പരം ഉപയോഗിക്കുന്ന കാര്യത്തില്‍ ഇരു കമ്പനികളും കരാര്‍ ഉണ്ടാക്കിയിരുന്നു.  ഇന്ത്യയിലെ 23 സര്‍ക്കിളുകളില്‍ 22ലും 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ബ്രോഡ്ബാന്റ് വയര്‍ലെന്‍സ് സ്‌പെക്ട്രം റിലയന്‍സ് ജിയോ നേടിയിരുന്നു.

അംബാനി സഹോദരങ്ങള്‍ വീണ്ടും ഒന്നിക്കുന്നതോടെ ഇന്ത്യന്‍ ടെലിക്കോം രംഗത്ത് പുത്തനുണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement