കൊവിഡ് പ്രതിസന്ധിയിലും 50000പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങി ആമസോണ്‍
national news
കൊവിഡ് പ്രതിസന്ധിയിലും 50000പേര്‍ക്ക് ജോലി നല്‍കാനൊരുങ്ങി ആമസോണ്‍
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 8:19 pm

ന്യൂദല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഉണ്ടായ വര്‍ദ്ധനവ് നേരിടാന്‍ താല്‍ക്കാലികമായി 50000 പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങി ആമസോണ്‍.

ലോക് ഡൗണിന്റെ ആദ്യഘട്ടങ്ങളില്‍ ഇ-കൊമ്മേഴ്‌സ് സ്ഥാപനങ്ങള്‍ വലിയരീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെങ്കിലും നിയന്ത്രണണങ്ങളില്‍ ഉണ്ടായ ഇളവുകള്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇ-കൊമ്മേഴ്‌സ് സ്ഥാപനങ്ങളെ സഹായിച്ചു.

” ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചു നല്‍കി ഞങ്ങള്‍ക്ക് അവരെ സഹായിക്കണം. അങ്ങനെയാണെങ്കില്‍ ആളുകള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ സാധിക്കും,”

ആമസോണ്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് അഖില്‍ സക്സേന അറിയിച്ചു.

കൊവിഡ് 19നെത്തുടര്‍ന്ന് രാജ്യത്തെ പല കമ്പനികളും ജീവനക്കാരെ പുറത്താക്കുമ്പോഴാണ് ആമസോണ്‍ 50000 പേര്‍ക്ക് ജോലി നല്‍കുന്നതായി അറിയിച്ചിരിക്കുന്നത്.

2025 ഓടെ ഇന്ത്യയില്‍ ഒരു ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ആമസോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഭക്ഷ്യ വിതരണ ബിസിനസ്സിലേക്ക് പ്രവേശിക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക