എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ ആമസോണ്‍ എത്തുന്നു
എഡിറ്റര്‍
Wednesday 5th June 2013 1:20pm

Amazon

ന്യൂദല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാന്‍ തയ്യാറെടുത്ത് ആമസോണ്‍ ഇന്ത്യയിലേക്ക്. ആമസോണ്‍. ഇന്‍ എന്ന പേരിലാവും കമ്പനി ഇന്ത്യയിലെത്തുക.
Ads By Google

ആമസോണിന്റെ പത്താമത്തെ മാര്‍ക്കറ്റാണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്റെ സാധ്യത കണക്കിലെടുത്താണ് ആമസോണ്‍ ഇന്ത്യയിലേക്ക് പറന്നിറങ്ങുന്നത്.

ഇന്ത്യയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളായ ഫഌപ്കാര്‍ട്ട്, ഹോംഷോപ്പ് 18, സ്‌നാപ്ഡീല്‍, ഇ-ബേ എന്നിവയക്കാവും ആമസോണിന്റെ വരവ് വെല്ലുവിളിയാവുക.

ആദ്യ ഘട്ടത്തില്‍ പുസ്‌കങ്ങളും സിനിമകളുമായിരിക്കും ആമസോണ്‍ മാര്‍ക്കറ്റില്‍ ഉണ്ടാവുക.

കൂടാതെ  സെല്‍ ഓണ്‍ ആമസോണ്‍, ഫുള്‍ഫില്‍മെന്റ് ബൈ ആമസോണ്‍ എന്നീ സര്‍വീസുകളും ആമസോണ്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നുണ്ട്.

Advertisement