ആമസോണില്‍ ഇനി ലൈവായി ഫുട്‌ബോള്‍ കാണാം; പുതിയ തീരുമാനം പ്രീമിയര്‍ ലീഗ് സംപ്രേക്ഷണം വിജയിച്ച ശേഷം
Sports News
ആമസോണില്‍ ഇനി ലൈവായി ഫുട്‌ബോള്‍ കാണാം; പുതിയ തീരുമാനം പ്രീമിയര്‍ ലീഗ് സംപ്രേക്ഷണം വിജയിച്ച ശേഷം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th December 2019, 8:32 am

ജര്‍മനി: കഴിഞ്ഞയാഴ്ച്ചയിലെ  ഫുട്‌ബോള്‍ സംപ്രേക്ഷണം വിജയിച്ചതിന് ശേഷം പുതിയ തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ആമസോണ്‍. ജര്‍മനിയിലെ ചാമ്പ്യന്‍സ് ലീഗ് സംപ്രേക്ഷണം വാങ്ങാനാണ് ആമസോണ്‍ തീരുമാനിച്ചിരിക്കുന്നത്.

2021-22 സീസണിലെ ചാമ്പ്യന്‍സ് ലീഗ് സംപ്രേക്ഷണം ചെയ്യാനുള്ള അനുമതിയും ആമസോണിന് കിട്ടിക്കഴിഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തത്സമയം ഫുട്‌ബോള്‍ സംപ്രേക്ഷണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ നടത്തിയിരുന്നു. എന്നാല്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ആദ്യ ഫുട്‌ബോള്‍ സംപ്രേക്ഷണം നടത്തിയത് കഴിഞ്ഞയാഴ്ചയാണ്.

ആമസോണിന്റെ ഏറ്റവും വലിയ രണ്ടാമത്തെ മാര്‍ക്കറ്റായ ജര്‍മനിയില്‍ തന്നെ പരീക്ഷിക്കാനാണ് തീരുമാനം.

‘ഉപഭോക്താക്കള്‍ക്കു മുന്നില്‍ യു.ഇ.എഫ്.എ ചാമ്പ്യന്‍സ് ഫുട്‌ബോള്‍ ലീഗ് കാണിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍’.ആമസോണ്‍ മാനേജിങ് ഡയറക്ടര്‍ അലക്‌സ് ഗ്രീന്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2017ല്‍ ജര്‍മനിയില്‍ വെച്ച് നടന്ന ബണ്ടസ്‌ലിഗ കളിയുടെ ഓഡിയോ സംപ്രേക്ഷണം ആമസോണ്‍ നടത്തിയിരുന്നു. പ്രൈം സര്‍വീസിലേക്കായി കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ കണ്ടെത്താനാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.