ബി.ജെ.പിയോട് കൂടുതല്‍ അടുത്ത് അമരീന്ദര്‍; അജിത് ഡോവലുമായി കൂടിക്കാഴ്ച
National Politics
ബി.ജെ.പിയോട് കൂടുതല്‍ അടുത്ത് അമരീന്ദര്‍; അജിത് ഡോവലുമായി കൂടിക്കാഴ്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th September 2021, 12:22 pm

ന്യൂദല്‍ഹി: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.

അമിത് ഷായുമായുള്ള അമരീന്ദറിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അസ്വാരസ്യം പുകയുന്നതിനിടെയാണ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച.

അമരീന്ദറിനെ മയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് അമിത് ഷായുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയത്.
ഇതോടെ അമരീന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായി.

സെപ്റ്റംബര്‍ 18നാണ് ഹൈക്കമാന്റ് നിര്‍ദേശപ്രകാരം അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം അവശേഷിക്കെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ അഴിച്ചു പണികള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Amarinder Singh Meets National Security Advisor Ajit Doval Day After His Meeting With Amit Shah