എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Entertainment
അമല പോള്‍ ബോളിവുഡിലേക്ക്; അര്‍ജുന്‍ രാംപാലിനൊപ്പം അരങ്ങേറ്റം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday 22nd July 2018 5:50pm

തെന്നിന്ത്യന്‍ താരസുന്ദരി അമല പോള്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. നായികയായി തന്നെയാണ് അമല യുടെ ബോളിവുഡ് അരങ്ങേറ്റം.

നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അമല പോള്‍ ബോളിവുഡിന്റെ നായികയായെത്തുന്നത്. അര്‍ജുന്‍ രാംപാലാണ് ചിത്രത്തില്‍ അമലയുടെ നായകന്‍.


ALSO READ സുഡാനിക്ക് ശേഷം കാക്ക921 മായി മൂഹ്‌സിന്‍ പരാരിയും സകരിയയും; നിര്‍മ്മാണം ഇ4എന്റര്‍ടൈന്‍മെന്‍സ്


ഒക്ടോബര്‍ മുതലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിമാലയത്തിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിക്കുക.

കുറെ നാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്നതിനാല്‍ ഭാഷ ഒരു പ്രശ്‌നമാകില്ലെന്ന് അമല പറഞ്ഞു.

ബോളിവുഡിലെ ആദ്യ ചിത്രത്തോടൊപ്പം തന്നെ താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമെന്നും അമല പറയുന്നു. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ALSO READ ലൂസിഫറിലൂടെ ക്യാമറയ്ക്ക് മുന്നിലേക്ക് ഫാസില്‍; പൂര്‍വ്വകല്‍പ്പിതമായ അപൂര്‍വ്വ സംഗമമാണിതെന്ന് മോഹന്‍ലാല്‍


തമിഴ് ചിത്രമായ ‘അതോ അന്ത പറവൈ’യിലാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Advertisement