അമല പോള്‍ ചിത്രം ആടെയ്ക്ക് എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
indian cinema
അമല പോള്‍ ചിത്രം ആടെയ്ക്ക് എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st June 2019, 9:34 pm

ചെന്നൈ: അമല പോളിനെ നായികയാക്കി രത്‌നകുമാര്‍ സംവിധാനം ചെയ്ത ‘ആടെ’യ്ക്ക് ‘എ’ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. നേരത്തെ ചിത്രത്തിലെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ദേഹമാസകലം പരിക്ക് പറ്റി ടോയ്‌ലറ്റ് പേപ്പര്‍ ചുറ്റിയ അമലയുടെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്. റാണ ദഗുബാട്ടിയാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച കാര്യം പുറത്തുവിട്ടത്.

കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അസാധാരണ തിരക്കഥയാണ് ആടൈയുടേതെന്നും മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്നു വിശ്വസിക്കുന്നുവെന്നും അമലാപോള്‍ നേരത്തെ പറഞ്ഞിരുന്നു.

മലയാളത്തില്‍ ആടുജീവിതമാണ് അമലയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.